ഭോപ്പാൽ: മധ്യപ്രദേശിലെ ടികംഗഢ് ജില്ലയിൽ അനധികൃത മദ്യക്കച്ചവട കേസിലെ പ്രതിയെ പൊലീസ് സംഘത്തെ ആക്രമിച്ച് ഒരു കൂട്ടം പ്രദേശവാസികൾ കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചതായി റിപ്പോർട്ട്.
ഞായറാഴ്ച രാത്രി നടന്ന സംഭവത്തിൽ അഞ്ച് പൊലീസുകാർക്ക് പരിക്കേൽക്കുകയും രണ്ട് പൊലീസ് വാഹനങ്ങളുടെ ജനൽ ചില്ലുകൾ തകരുകയും ചെയ്തു.
മൂന്ന് വർഷം പഴക്കമുള്ള മദ്യം വിൽപ്പന നടത്തിയെന്ന കേസിൽ പ്രതി രാംപാലിനെ അറസ്റ്റ് ചെയ്യാൻ 12 പേരടങ്ങുന്ന പൊലീസ് സംഘം ഗ്രാമത്തിലെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. സ്ത്രീകളുൾപ്പടെയുള്ള 20 പേരടങ്ങുന്ന സംഘം വടിയും കല്ലും ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കുകയും പ്രതിയെ കടത്തി കൊണ്ടു പോകുകയും ചെയ്തെന്ന് മുതിർന്ന പൊലീസ് ഉദ്യേഗസ്ഥൻ പറഞ്ഞു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം 20 ഓളം പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും സംഘത്തെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.