ബെഗുസരായ്: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന കേസിൽ ബിഹാറിലെ ബെഗുസ രായ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയും കേന്ദ്ര മന്ത്രിയുമായ ഗിരിരാജ് സിങ് കോടത ിയിൽ കീഴടങ്ങി. തെരഞ്ഞെടുപ്പ് റാലിയിൽ മുസ്ലിം സമുദായത്തിനെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയെന്ന പരാതിയിലാണ്, പ്രകോപനപരമായ പ്രസംഗങ്ങൾക്ക് കുപ്രസിദ്ധനായ ഗിരിരാജിനെതിരെ കേസെടുത്തത്.
ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനു മുമ്പാകെ കീഴടങ്ങിയ ഇദ്ദേഹത്തെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ‘‘വന്ദേമാതരം ചൊല്ലാത്തവരോടും മാതൃരാജ്യത്തെ ബഹുമാനിക്കാത്തവരോടും ഇൗ രാജ്യം പൊറുക്കില്ല.
സിമാരിയ ഘട്ടിൽ ജീവൻ വെടിഞ്ഞ എെൻറ പൂർവികർക്ക് ശ്മശാനം വേണ്ടിയിരുന്നില്ല. പേക്ഷ, നിങ്ങൾക്ക് മൂന്നു ചാൺ വേണ്ടിവരും’’ എന്നൊക്കെയായിരുന്നു ബെഗുസരായിയിലെ റാലിയിൽ ഗിരിരാജ് പറഞ്ഞത്.
പരാമർശം പ്രത്യക്ഷത്തിൽതന്നെ ചട്ടലംഘനമാണെന്നും പ്രചാരണത്തിൽ മതം ഉപയോഗിക്കരുത് എന്നത് ലംഘിച്ചുവെന്നും തെരഞ്ഞെടുപ്പ് കമീഷൻ ചൂണ്ടിക്കാട്ടി. ബെഗുസരായിയിൽ സി.പി.െഎയുടെ കനയ്യകുമാർ, ആർ.ജെ.ഡിയുടെ തൻവീർ ഹസൻ എന്നിവരാണ് ഗിരിരാജിെൻറ എതിർ സ്ഥാനാർഥികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.