ചെന്നൈ: കോയമ്പത്തൂരിലെ ബി.ജെ.പി സ്ഥാനാർഥി കെ. അണ്ണാമലൈക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി ഡി.എം.കെ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. കന്നി വോട്ടർമാർക്കായി ക്രിക്കറ്റ്, ഫുട്ബാൾ മത്സരങ്ങൾ സംഘടിപ്പിച്ചതായി പരാതിയിൽ പറയുന്നു.
മത്സരങ്ങളുമായി ബന്ധപ്പെട്ട ബോർഡുകളിൽ നരേന്ദ്ര മോദിയുടെയും അണ്ണാമലൈയുടെയും ചിത്രങ്ങളും ഉൾപ്പെടുത്തിയത് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മത്സരങ്ങളുടെ മറവില്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കാന്‍ ബി.ജെ.പിക്ക് നീക്കമുണ്ടെന്നും മത്സരങ്ങള്‍ തടയണമെന്നും ഡി.എം.കെ പരാതിയില്‍ ആവശ്യപ്പെടുന്നു.
അതേസമയം, അണ്ണാമലൈയുടെ ഡി.എന്‍.എ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് നാം തമിഴര്‍ കക്ഷി നേതാവ് സീമാനും രംഗത്തെത്തി. അണ്ണാമലൈ തമിഴനാണോ എന്നറിയാനാണ് ഡി.എന്‍.എ പരിശോധന. വേദികളിൽ തമിഴില്‍ സംസാരിക്കുന്നതിനെക്കാള്‍ കൂടുതൽ കന്നഡയിലും ഹിന്ദിയിലും സംസാരിക്കാനാണ് അണ്ണാമലൈക്ക് താൽപര്യമെന്നും സീമാന്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.