ബംഗളൂരു-മംഗളൂരു പാതയിൽ ജൂലൈ എട്ട് മുതൽ വിസ്താഡോം കോച്ചുകൾ

ബംഗളൂരു: പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിച്ചുകൊണ്ടൊരു ട്രെയിൻ യാത്ര ഇനി ബംഗളൂരു-മംഗളൂരു പാതയിലും യഥാർഥ്യമാകും. പുറം കാഴ്ചകൾ പൂർണമായും കാണാൻ കഴിയുന്ന ഗ്ലാസ് പാനലുകൾ ഘടിപ്പിച്ച വിസ്താഡോം കോച്ചുകൾ ഉപയോഗിച്ച് ബംഗളൂരു-മംഗളൂരു പാതയിൽ ജൂലൈ എട്ടു മുതൽ ട്രെയിൻ സർവീസ് ആരംഭിക്കും.

ശനിയാഴ്ച മുതൽ ടിക്കറ്റ് ബുക്കിങ് ആരംഭിക്കും. ബംഗളൂരു - മംഗളൂരു റൂട്ടില്‍ സുബ്രഹ്മണ്യ റോഡിനും ശക്‌ലേഷ്പുരിനും ഇടയിലുള്ള പാതയിലാണ് ഏറ്റവും കൂടുതല്‍ പ്രകൃതി ഭംഗി ആസ്വദിക്കാനാകുക. യശ്വന്തപുർ- കാര്‍വാര്‍- യശ്വന്തപുർ എക്‌സ്പ്രസ് സ്‌പെഷ്യല്‍ (06211/06212), യശ്വന്തപുർ- മംഗളൂരു- യശ്വന്തപുർ എക്‌സ്പ്രസ് സ്‌പെഷ്യല്‍ (06575/ 06576) , യശ്വന്ത്പുർ- മംഗളൂരു - യശ്വന്തപുര എക്‌സ്പ്രസ് (06539/ 06540) എന്നീ ട്രെയിനുകളിലായിരിക്കും വിസ്താഡോം കോച്ചുകൾ ഘടിപ്പിക്കുക. യശ്വന്തപുരിൽനിന്നും നിന്ന് മംഗളൂരു വരെ 1470 രൂപയാണ് ടിക്കറ്റ് നിരക്ക്. മാര്‍ച്ചില്‍ സര്‍വീസ് തുടങ്ങാന്‍ നിശ്ചയിരുന്ന വിസ്താഡോം സര്‍വീസ് കോവിഡ് സാഹചര്യത്തില്‍ മാറ്റിവെക്കുകയായിരുന്നു.

180 ഡിഗ്രി വരെ തിരിക്കാവുന്ന സീറ്റുകള്‍, ഡിജിറ്റല്‍ ഡിസ്‌പ്ലേ സംവിധാനം, ഫ്രിഡ്ജ്, സ്പീക്കറുകള്‍, സി.സി. ടി.വി, വൈ- ഫൈ, പ്രത്യേക മൊബൈല്‍ ചാര്‍ജ്ജിങ്ങ് പോയിൻറുകള്‍, ഭക്ഷണം കഴിക്കാന്‍ സീറ്റിനുമുന്നില്‍ ഘടിപ്പിച്ചിച്ച മടക്കിവെക്കാവുന്ന ടേബിള്‍, വീല്‍ചെയറിനുള്ള പ്രത്യേക സൗകര്യം തുടങ്ങിയവയെല്ലാം വിസ്താഡോം കോച്ചുകളിലുണ്ട്. നിലവില്‍ ഗോവ- മുംബൈ, കാശ്മീര്‍, ഡാര്‍ജലിങ്ങ്, സിംല തുടങ്ങി എട്ടോളം ഇടങ്ങളില്‍ വിസ്താഡോം കോച്ചുകള്‍ ഉപയോഗിച്ചുള്ള സര്‍വീസുകളുണ്ട്.

Tags:    
News Summary - Vistadome coaches on the Bangalore-Mangalore route from July 8

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.