വി.​കെ. അ​ബ്​​ദു​ൽ അ​സീ​സ്​ ജ​സ്​​റ്റി​സ്​ ശം​സു​ദ്ദീ​നും എം.​ഡി. നാ​ല​പ്പാ​ട്ടി​നു​മൊ​പ്പം പി. ​ചി​ദം​ബ​ര​വു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച (ഫ​യ​ൽ)

യാത്രയായത്​ ഇസ്​ലാമിക്​ ബാങ്കിങ്​​ ചലനങ്ങളുടെ ചാലകശക്തി

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളെ പ​ലി​ശ​ര​ഹി​ത ബാ​ങ്കി​ങ്ങി​െൻറ​യും നി​േ​ക്ഷ​പ​ത്തി​െൻറ​യും സാ​ധ്യ​ത​​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ യ​ത്നി​ച്ച V.K. Abdul Aziz​െൻറ വേ​ർ​പാ​ട്​ ഇ​ന്ത്യ​യി​ലെ ഇ​സ്​​ലാ​മി​ക്​ ബാ​ങ്കി​ങ്​​ മേ​ഖ​ല​യു​ടെ കൂ​ടി ന​ഷ്​​ട​മാ​യി. ​വി​വി​ധ മ​ത​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള ആ​ശ​യ​വി​നി​മ​യ​ത്തി​ന്​ വ​ഴ​ി​യൊ​രു​ക്കി​യ ഇ​ൻ​റ​ർ​ഫെ​യ്​​ത്ത്​​ ഡ​യ​ലോ​ഗി​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടും​ ഡ​ൽ​ഹി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്ന പ​ല ച​ല​ന​ങ്ങ​ൾ​ക്കും പി​ന്നി​ൽ അ​ബ്​​ദു​ൽ അ​സീ​സി​െൻറ പ​രി​ശ്ര​മ​ങ്ങ​ളാ​യി​രു​ന്നു.

ഹൃ​ദ​യ​ശ​സ്​​ത്ര​ക്രി​യ​ക്ക്​ ശേ​ഷം ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​സീ​സ്​ ശ​നി​യാ​ഴ്​​ച​യാ​ണ് ജി​ദ്ദ​യി​ൽ നി​ര്യാ​ത​നാ​യ​ത്. ​ പ്ര​ണ​ബ്​ മു​ഖ​ർ​ജി​യും ചി​ദം​ബ​ര​വും ധ​ന​മ​ന്ത്രി​മാ​രാ​യി​രു​ന്ന യു.​പി.​എ സ​ർ​ക്കാ​റി​െൻറ കാ​ല​ത്ത്​ ബാ​ങ്കു​ക​ളി​ലും മ​റ്റു ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലും പ​ലി​ശ​ര​ഹി​ത ജാ​ല​ക​ങ്ങ​ൾ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​യ​രൂ​പ​വ​ത്​​ക​ര​ണ​ത്തി​ന്​ അ​ദ്ദേ​ഹം നി​ര​ന്ത​രം സ​മ്മ​ർ​ദം ചെ​ലു​ത്തി.

അ​ന്ത​ർ​ദേ​ശീ​യ രം​ഗ​ത്ത് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി വി​ദ​ഗ്​​ധ​രെ​യും നി​ക്ഷേ​പ​ക​രെ​യും കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ച​ർ​ച്ച​ക​ൾ​ക്ക്​ വ​ഴി​യൊ​രു​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്ക്​ വ​ഹി​ച്ചു. പ​ലി​ശ​ര​ഹി​ത സം​വി​ധാ​ന​ങ്ങ​ളി​ൽ നി​ക്ഷേ​പി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​രെ ഡ​ൽ​ഹി​യി​ലും കേ​ര​ള​ത്തി​ലും കൊ​ണ്ടു​ വ​ന്നും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളെ ഇ​സ്​​ലാ​മി​ക്​ ബാ​ങ്കി​ങ്ങി​െൻറ ആ​വ​ശ്യ​ക​ത അ​​ദ്ദേ​ഹം തെ​ര്യ​െ​പ്പ​ടു​ത്തി. ഇ​തോ​ടൊ​പ്പം മ​ത​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള സം​വാ​ദ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്താ​ൻ സൗ​ദി അ​റേ​ബ്യ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഇ​ൻ​റ​ർ​ഫെ​യ്​​ത്ത്​ ഡ​യ​ലോ​ഗി​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും അ​ദ്ദേ​ഹം ഡ​ൽ​ഹി തെ​ര​ഞ്ഞെ​ടു​ത്തു. വ​ർ​ഗീ​യ​ത​േ​യാ​ട്​ രാ​ജി​യാ​വാ​ത്ത ഉ​ത്ത​രേ​ന്ത്യ​യി​ലെ വി​വി​ധ മ​ത​നേ​താ​ക്ക​ളെ ഒ​രു​കു​ട​ക്കീ​ഴി​ൽ അ​ണി​നി​ര​ത്തി വ്യ​ത്യ​സ്​​ത പ​രി​പാ​ടി​ക​ളും ഡ​ൽ​ഹി​യി​ൽ അ​ബ്​​ദു​ൽ അ​സീ​സ്​ സം​ഘ​ടി​പ്പി​ച്ചു.  

Tags:    
News Summary - V.K. Abdul Aziz: the driving force behind the Islamic banking movement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.