ന്യൂഡൽഹി: ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷനും മഹാരാഷ്ട്രയിൽനിന്നുള്ള രാജ്യസഭ എം.പിയുമായ വി. മുരളീധരൻ നരേന്ദ്ര മ ോദി മന്ത്രിസഭയിൽ കേരളത്തിെൻറ പ്രതിനിധി. മോദിയുടെ ഒന്നാമൂഴത്തിൽ ടൂറിസം മന്ത്രിയായിരുന്ന അൽഫോൺസ് കണ്ണ ന്താനത്തെ തഴഞ്ഞാണ് ബി.ജെ.പിയുടെ ദീർഘകാല പ്രവർത്തകനെ തെരഞ്ഞെടുത്തത്. കുമ്മനം രാജശേഖരൻ മന്ത്രിയാവുമെന്ന പ്ര തീതി വെറുതെയായി.
മറ്റു പാർട്ടി നേതാക്കൾക്കൊപ്പം ഡൽഹിയിലെത്തിയ വി. മുരളീധരന് ഉച്ചതിരിഞ്ഞ് മൂന്നരയേ ാടെയാണ് പുതിയ മന്ത്രിമാർക്കായി പ്രധാനമന്ത്രി ഒരുക്കിയ ചായസൽക്കാരത്തിൽ പെങ്കടുക്കാൻ ക്ഷണം ലഭിച്ചത്. മന്ത്രിസഭയിൽ അംഗമാകുമെന്ന പ്രതീക്ഷയിലായിരുന്നു അവസാനനിമിഷം വരേയും അൽഫോൺസ് കണ്ണന്താനം. വ്യാഴാഴ്ച ഭാര്യയോടൊപ്പം ഡൽഹിയിലെ ചർച്ചിൽ പ്രാർഥനയിലായിരുന്നു കണ്ണന്താനം.
ന്യൂനപക്ഷ പ്രാതിനിധ്യം എന്ന നിലയിലായിരുന്നു േമാദിയുടെ ഒന്നാം മന്ത്രിസഭയിലേക്ക് കണ്ണന്താനത്തെ ക്ഷണിച്ചത്. അദ്ദേഹത്തിെൻറ പ്രവർത്തന മികവിൽ നേതൃത്വം അതൃപ്തിയുണ്ടായിരുന്നുമില്ല. രാജസ്ഥാനിൽനിന്നും ബി.ജെ.പി രാജ്യസഭാംഗമാക്കിയ കണ്ണന്താനത്തിന് 2022 വരെ കാലാവധിയുണ്ട്.
തലശ്ശേരി സ്വദേശിയായ വി. മുരളീധരൻ വിദ്യാർഥി പ്രസ്ഥാനമായ എ.ബി.വി.പിയുടെ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഡൽഹി കേന്ദ്രീകരിച്ച് ഏറെ പ്രവർത്തിച്ച വി. മുരളീധരന് കേന്ദ്രനേതൃവുമായി അടുത്ത ബന്ധമാണുള്ളത്. കൂടാതെ, ഹിന്ദി ഭാഷയിലുള്ള പരിജ്ഞാനവും അദ്ദേഹത്തെ സഹായിച്ചു.
ബുധനാഴ്ച രാത്രി ഡൽഹിയിലേക്ക് അടിയന്തരമായി വിളിപ്പിച്ച കുമ്മനം രാജശേഖരനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന് പാർട്ടി സംസ്ഥാന ഘടകമടക്കം പ്രതീക്ഷിച്ചിരുന്നു. രാജ്യസഭ എം.പി സുരേഷ് ഗോപിയുടെ പേരും അവസാനനിമിഷം വരെ പറഞ്ഞുകേട്ടു. കേരളത്തിലെ ജനങ്ങള്‍ക്ക് കിട്ടിയ അംഗീകാരമാണ് തെൻറ മന്ത്രി സ്ഥാനമെന്നായിരുന്നു മുരളീധരെൻറ ആദ്യ പ്രതികരണം. നരേന്ദ്ര മോദി എന്ന പ്രധാനമന്ത്രിയെ പിന്തുണക്കാന്‍ ആരെയും തിരഞ്ഞെടുത്തില്ലെങ്കിലും കേരളത്തിലെ ജനങ്ങളെ മോദി കൈവിടില്ല. ഇതിെൻറ സൂചനയായാണ് മോദി ടീമിെൻറ ഭാഗമാകാന്‍ ക്ഷണിച്ചിരിക്കുന്നത്. ജനങ്ങളുടേയും പാർട്ടി പ്രവർത്തകരുടേയും സംസ്ഥാന സർക്കാറിേൻറയും സഹകരണത്തോടെ അർഹിക്കുന്ന ഗൗരവത്തോടെ ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റാനുള്ള പരിശ്രമം ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.