'പാർലമെൻറിനകത്തും പുറത്തും കർഷകരുടെ ശബ്​ദം ഞെരിഞ്ഞമർന്നു' -രാഹുൽ ഗാന്ധി

ന്യൂഡൽഹി: പാർലമെൻറിനകത്തും പുറത്തും കർഷകരുടെ ശബ്​ദം ഞെരിഞ്ഞമർന്നതായി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. നരേന്ദ്രമോദി സർക്കാർ മൂന്ന്​ കാർഷിക ബില്ലുകൾ ഏകപക്ഷീയമായി പാസാക്കിയ​തിനോട്​ പ്രതികരിക്കുകയായിരുന്നു ​​അദ്ദേഹം.

​സെപ്​റ്റംബർ 20ന്​ നടന്ന കാർഷിക ബില്ലിലെ വോ​ട്ടെടുപ്പിൽ നിയമങ്ങൾ ലംഘിച്ചുവെന്ന വാർത്ത പങ്കുവെച്ചായിരുന്നു പ്രതികരണം.

'കർഷകർക്കുള്ള മരണ വാറണ്ടാണ്​ കാർഷിക ബില്ലുകൾ. പാർലമെൻറിനകത്തും പുറത്തും അവരുടെ ശബ്​ദം ഞെരിഞ്ഞമർന്നു. ഇന്ത്യയിൽ ജനാധിപത്യം മരിച്ചുവെന്നതിൻെറ തെളിവാണിത്​.' -രാഹുൽ ഗാന്ധി ട്വീറ്റ്​ ​െചയ്​തു.

ലോക്​സഭയും രാജ്യസഭയും കടന്ന ബില്ലുകളിൽ രാഷ്​ട്രപതി രാനാംഥ്​ കോവിന്ദ്​ ഒപ്പുവെച്ചിരുന്നു. ഇതോടെ ബിൽ നിയമമാകുകയും ചെയ്​തു. അതേസമയം മഹാരാഷ്​ട്ര, പഞ്ചാബ്​ സംസ്​ഥാനങ്ങളിൽ കാർഷിക ബില്ലുകൾക്കെതിരെ പ്രതിഷേധം ശക്തമായി. 

Tags:    
News Summary - Voice Crushed In Parliament Outside Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.