ബംഗളൂരു: തനിക്ക് വോട്ട് ചെയ്യണമെന്ന് മുസ്‍ലിംകളെ ഭീഷണിപ്പെടുത്തി കര്‍ണാടക ബി.ജെ.പി എം.എല്‍.എ പ്രീതം ഗൗഡ. മുസ്‍ലിം വോട്ടര്‍മാര്‍ തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ അവര്‍ക്കു വേണ്ടി ഒന്നും ചെയ്യില്ലെന്ന ഗൗഡയുടെ പ്രസ്താവന വിവാദമായിരിക്കുകയാണ്. ''നിങ്ങള്‍ എന്നെ സഹായിച്ചില്ലെങ്കില്‍ നിങ്ങളെയും സഹായിച്ചിട്ട് ഒരു പ്രയോജനവുമില്ലെന്ന് ഞാന്‍ കരുതുന്നു'' -വീഡിയോയില്‍ ഗൗഡ പറയുന്നു.
"ഞാൻ ഇതുവരെ മുസ്‍ലിം സഹോദരങ്ങളെ എന്‍റെ സഹോദരന്മാരായിട്ടാണ് കണ്ടിരുന്നത്. ഭാവിയിലും അത് അങ്ങനെ തന്നെയായിരിക്കും. നിങ്ങളെന്ന സഹായിച്ചില്ലെങ്കില്‍ ഞാന്‍ നിങ്ങളെയും സഹായിക്കില്ലെന്ന് ഉറപ്പാണ്. ഞാൻ അത്തരമൊരു തീരുമാനം എടുക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്യാതെ നിങ്ങള്‍ എന്നെ വഞ്ചിച്ചു. ആറു മാസത്തിനുള്ളിൽ വീണ്ടും തെരഞ്ഞെടുപ്പ് വരും. നിങ്ങൾ എന്നെ വീണ്ടും ചതിച്ചാൽ, ഞാനും അതുപോലെ തന്നെ ആയിരിക്കും. നിങ്ങള്‍ക്കു ഞാനൊരിക്കലും ലഭ്യമായിരിക്കില്ല. സഹായം തേടി എന്‍റെ വീട്ടില്‍ വന്നാല്‍ കാപ്പി തന്ന് പറഞ്ഞയക്കും. അല്ലാതെ ഒരു സഹായവും ചെയ്യില്ല. വെള്ളം, റോഡ്, ഡ്രയിനേജ് എന്നിവ സംബന്ധിച്ച ജോലികള്‍ എന്‍റെ കടമയായതിനാല്‍ ചെയ്യും. അല്ലാതെ വ്യക്തിപരമായി നിങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്യില്ല'' -പ്രീതം ഗൗഡ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.