ന്യൂഡൽഹി: വോട്ടർമാർക്കുള്ള തിരിച്ചറിയൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ കേന്ദ് ര തെരഞ്ഞെടുപ്പ് കമീഷന് അധികാരം നൽകാൻ കേന്ദ്ര സർക്കാർ നീക്കം. ഇതിനു, സുപ്രീംകോടതി വിധി മറികടക്കാൻ ആധാർ നിയമത്തിൽ ഭേദഗതിക്കുള്ള നിർദേശം നിയമ മന്ത്രാലയം തയാറാക്കി. കേന്ദ്ര മന്ത്രിസഭയുടെ അനുമതി ലഭിക്കുന്നതോടെ സർക്കാർ നിയമ നിർമാണത്തിേലക്ക് നീങ്ങും. കുടിയേറ്റക്കാർക്ക് വോട്ടു ചെയ്യാൻ അവസരവും നിയമഭേദഗതിയിൽ ഉൾപ്പെടുത്തുമെന്നും നിയമ മന്ത്രാലയം വ്യക്തമാക്കി.
ആധാർ തിരിച്ചറിയൽ കാർഡുമായി ബന്ധിപ്പിക്കുന്നതിന് തെരഞ്ഞെടുപ്പ് കമീഷൻ 33 കോടി പേരിൽനിന്ന് വിവരം ശേഖരിച്ചതിനിടയിലാണ് സുപ്രീംകോടതി വിധി പ്രതികൂലമായത്. അതോടെ നിർത്തിവെച്ച പദ്ധതി നിയമ ഭേദഗതിയിലൂടെ പുനരാരംഭിക്കാനാണ് കമീഷനും കേന്ദ്രവും ധാരണയായത്.
തെരഞ്ഞെടുപ്പു പരിഷ്കരണങ്ങൾക്കായി ചൊവാഴ്ച നടന്ന കൂടിയാലോചനയിൽ ഇതിനുള്ള സന്നദ്ധത കേന്ദ്രം കമീഷെന അറിയിക്കുകയായിരുന്നു. മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ സുനിൽ അറോറയും കേന്ദ്ര നിയമ സെക്രട്ടറി നാരായണ രാജുവും കൂടിയാലോചനയിൽ പെങ്കടുത്തു. പരിഷ്കരണങ്ങൾക്ക് വേഗം കൂട്ടണമെന്ന് കേന്ദ്രവും കമീഷനും തത്ത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. കമീഷൻ നിർദേശിച്ച 40 തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ സർക്കാർ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് നിയമ സെക്രട്ടറി പറഞ്ഞു. ആധാറുമായി ബന്ധിപ്പിച്ചാൽ കുടിയേറ്റക്കാർക്ക് വോട്ടു ചെയ്യാൻ കഴിയുമെന്നാണ് കമീഷെൻറ അവകാശവാദം. കുടിയേറുന്ന തൊഴിലാളികൾക്കും ജോലിക്കാർക്കും അതത് സ്ഥലത്തുനിന്ന് വോട്ടു ചെയ്യാനാവുമെന്നും കമീഷെൻറ നിയന്ത്രണത്തിലുള്ള ഒരു സ്ഥലത്തുനിന്ന് വോട്ടു ചെയ്യാൻ സാേങ്കതികവിദ്യ വികസിപ്പിക്കാനാണ് പദ്ധതിയെന്നും കമീഷൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.