വോട്ടർമാർ നൽകിയ സന്ദേശം നേതാക്കൾ മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു -വെങ്കയ്യ നായിഡു

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടർമാർ ഒരു സന്ദേശം നൽകിയിട്ടുണ്ടെന്ന് മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. താഴെത്തട്ട് മുതൽ മുകളിലേക്ക് വരെ ഈ സന്ദേശം ബാധകമാണെന്നും വെങ്കയ്യനായിഡു പറഞ്ഞു. ആനന്ദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റ് വിദ്യാർഥികളോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഇന്ത്യയിലേത് മഹത്തായ ജനാധിപത്യമാണെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്. കോടിക്കണക്കിനാളുകൾ സമാധാനമായി രാജ്യത്ത് വോട്ട് ചെയ്തു. അവർക്ക് ആവശ്യമായ മാറ്റംകൊണ്ടുവന്നു. സമാധാനപരമായാണ് ഈ മാറ്റമുണ്ടായത്. താഴെത്തട്ട് മുതൽ മുകളിലേക്ക് വരെ അവർ ഒരു സന്ദേശം നൽകിയിട്ടുണ്ട്. ആളുകൾക്ക് ഇത് മനസിലാവുമെന്ന് പ്രതീക്ഷിക്കുന്നതായി വെങ്കയ്യ നായിഡു പറഞ്ഞു.

തെരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടികൾ ജയിക്കുകയും തോൽക്കുകയും ചെയ്യും. എന്നാൽ, അവരുടെ മൂല്യങ്ങളിലും സമൂഹത്തിലെ അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടിയും ദരിദ്രരായ മനുഷ്യർക്ക് വേണ്ടിയുമുള്ള പ്രവർത്തനങ്ങളിലും മാറ്റം വരരുതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ മാത്രമല്ല ആഗോളതലത്തിൽ തന്നെ പ്രശസ്തിയുള്ള നേതാവാണ് നരേന്ദ്ര മോദി. ഇന്ത്യയിൽ മൂന്നാമതും അധികാരത്തിലെത്തുകയെന്നത് ചെറിയ കാര്യമല്ല. ലോകം ഇന്ത്യയെ ഇപ്പോൾ ബഹുമാനിക്കുന്നുണ്ടെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

Tags:    
News Summary - Voters ‘gave a message to all, right from top to bottom’: Venkaiah Naidu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.