മുൻകൂട്ടി അറിയിക്കാതെ വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ

ന്യൂഡൽഹി: വോട്ടർമാരെ മുൻകൂട്ടി അറിയിക്കാതെ വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയിൽ. വോട്ടർമാരെ നീക്കുന്നതുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹരജിയിൽ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമീഷന്‍റെ മറുപടി തേടിയിരുന്നു. തുടർന്നാണ് കമീഷൻ ഇക്കാര്യം വ്യക്തമാക്കിയത്.

വോട്ടർമാരുടെ രജിസ്ട്രേഷൻ നിയമത്തിലെ (1960), വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കാനുള്ള 18ാം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്. വോട്ടർമാരെ അറിയിക്കുകയോ അവരെ കേൾക്കുകയോ ചെയ്യാതെ പട്ടികയിൽ നിന്ന് പേര് നീക്കാൻ 18ാം വകുപ്പ് അനുമതി നൽകുന്നുവെന്നായിരുന്നു എം.ജി. ദേവസഹായം, സോമസുന്ദർ ബുർറ, അദിതി മേത്ത എന്നിവർ നൽകിയ ഹരജിയിൽ പറഞ്ഞത്.

എന്നാൽ, വോട്ടർമാരെ മുൻകൂട്ടി അറിയിക്കാതെ പട്ടികയിൽ നിന്ന് പേര് നീക്കില്ലെന്ന് കമീഷൻ അറിയിച്ചതോടെ കോടതി ഹരജി തീർപ്പാക്കി. 

Tags:    
News Summary - Voters Names Won't Be Deleted From Electoral Rolls Without Giving Them Prior Notice EC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.