ചെന്നൈ: 'ഞങ്ങളുടെ വോട്ടുകൾ വിൽപനക്കില്ല' എന്ന ബോർഡെഴുതി വീടുകൾക്ക് മുന്നിൽ സ്ഥാപിക്കാൻ മക്കൾ നീതിമയ്യം പ്രസിഡൻറും നടനുമായ കമൽഹാസെൻറ ആഹ്വാനം. തമിഴ് വോട്ടർമാരോട് ഒരു അപേക്ഷയെന്ന് പറഞ്ഞാണ് കമൽഹാസൻ ട്വിറ്ററിൽ ഇങ്ങനെ കുറിച്ചത്.
ഇത് ചെയ്താൽ ദുഷ്ട ജന്തുകൾ നമ്മെ സമീപിക്കില്ലെന്നും കമൽ ചൂണ്ടിക്കാട്ടി. തമിഴ്നാട്ടിൽ പൊതു തെരഞ്ഞെടുപ്പുകളിൽ ഒരു വോട്ടിന് 500, 1000 രൂപ എന്നിങ്ങനെ കണക്കാക്കി ഒാരോ വീടും കയറിയിറങ്ങി കവറുകളിൽ പണം ൈകമാറുന്നത് പതിവാണ്.
ഒരുവിഭാഗമാളുകൾ പണം സ്വീകരിക്കാറില്ല. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് മിക്ക അണ്ണാ ഡി.എം.കെ മന്ത്രിമാരുടെയും നിയോജക മണ്ഡലങ്ങളിലെ വീടുകളിൽ സാരിയും മുണ്ടും ഷർട്ടും സ്റ്റീൽ പാത്രങ്ങളും വിതരണം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.