ന്യൂഡൽഹി: വോട്ടുയന്ത്രങ്ങളുടെ വിശ്വാസ്യതയെക്കുറിച്ച് വ്യാപകമായ ആശങ്കയുയർന്ന സാഹചര്യത്തിൽ എല്ലാ നിയമസഭ നിയോജകമണ്ഡലങ്ങളിലും ചുരുങ്ങിയത് അഞ്ച് ബൂത്തുകളിലെങ്കിലും വിവിപാറ്റ് സ്ലിപ്പുകളെണ്ണാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനിച്ചു. ചെയ്ത വോട്ട് ഏത് ചിഹ്നത്തിലെന്നതിെൻറ പ്രിൻറ് ഒൗട്ട് ലഭിക്കുന്ന വോട്ടർ വെരിഫൈഡ് പേപ്പർ ഒാഡിറ്റ് ട്രയൽ (വിവിപാറ്റ്) സംവിധാനമാണിത്.
എല്ലാ സംസ്ഥാന നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകൾക്കും നിർദേശം ബാധകമായിരിക്കും. പരമാവധി ഒരു മണ്ഡലത്തിലെ 14 ബൂത്തുകളിൽ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണിയാൽ മതിയെന്നും കമീഷൻ തീരുമാനിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സ്ഥാനത്ത് നിന്ന് നസീം സെയ്ദി വിരമിക്കുന്നതിനുമുമ്പായി നടന്ന അവസാന യോഗമാണ് തീരുമാനമെടുത്തത്. വോട്ടുയന്ത്രങ്ങളുടെ സംശയം തീർക്കാനായി േമയ് 12ന് കമീഷൻ വിളിച്ചുചേർത്ത യോഗത്തിൽ വോട്ടുയന്ത്രത്തോടൊപ്പം വിവിപാറ്റും എണ്ണണമെന്ന് പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.
ഇതിനുള്ള പ്രതികരണമെന്ന നിലയിലാണ് ഒാരോ മണ്ഡലത്തിലും അഞ്ച് ബൂത്തുകളിലെങ്കിലും വിവിപാറ്റ് സ്ലിപ്പുകളെണ്ണാൻ കമീഷൻ തീരുമാനിച്ചത്. വിവിപാറ്റ് സംവിധാനം വോട്ടുയന്ത്രങ്ങളിൽ ഘടിപ്പിക്കാൻ തെരെഞ്ഞടുപ്പ് കമീഷൻ തീരുമാനിച്ചിരുന്നുവെങ്കിലും നിർബന്ധമായും അത് എണ്ണാൻ തീരുമാനിക്കുന്നത് ഇതാദ്യമാണ്. തർക്കമുണ്ടെങ്കിൽ മാത്രം എണ്ണാമെന്ന നിലയിലാണ് വിവിപാറ്റ് ഘടിപ്പിച്ചിരുന്നത്. വിവിപാറ്റ് ഘടിപ്പിക്കാൻ വോെട്ടണ്ണൽ പ്രക്രിയയിലെ ഇൗ മാറ്റം ഫലപ്രഖ്യാപനം ശരാശരി മൂന്ന് മണിക്കൂർ വൈകിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.