ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യൽ: പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ചയിലെന്ന് സി.പി.എം 

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച്മെന്‍റ് ചെയ്യുന്നതിന് സി.പി.എം നീക്കമാരംഭിച്ചതായി റിപ്പോർട്ട്. ബജറ്റ് സമ്മേളനത്തില്‍ ഇംപീച്ച്മെന്‍റ് പ്രമേയം അവതരിപ്പിക്കുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. ഇംപീച്ച്മെന്‍റ് പ്രമേയത്തെ കുറിച്ച് പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ചയിലാണ്. സുപ്രീംകോടതിയിലെ പ്രതിസന്ധിക്ക് പരിഹാരമായിട്ടില്ലെന്നും എ.എൻ.ഐയോട് യെച്ചൂരി വ്യക്തമാക്കി. 

സുപ്രീംകോടതി നടപടികൾ നിർത്തിവെച്ച് നാ​ലു മുതിർന്ന ജ​ഡ്​​ജി​മാ​ർ വാർത്താസമ്മേളനം വിളിച്ച് ചീഫ് ജസ്റ്റിനെതിരെ രംഗത്തു വന്നത് രാജ്യത്തെ ഞെട്ടിച്ചിരുന്നു. ജ​സ്​​റ്റി​സ് ജെ.​ ചെ​ല​മേ​ശ്വ​റി​​​ന്‍റെ നേതൃത്വത്തിൽ ജസ്റ്റിസുമാരായ ര​ഞ്ജ​ന്‍ ഗോ​ഗോ​യ്, മ​ദ​ന്‍ ബി. ​ലോ​ക്കൂ​ർ, കുര്യൻ ജോസഫ് എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്. ഇതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിനെതിരെ ഇംപീച്ച്മെന്‍റ് നടപടികളെ കുറിച്ച് ചർച്ച തുടങ്ങിയത്. ഇംപീച്ച്മെന്‍റിനെ കുറിച്ച് ചെലമേശ്വറിനോട് മാധ്യമപ്രവർത്തകർ ചോദ്യം ഉന്നയിച്ചപ്പോൾ അക്കാര്യം തീരുമാനിക്കേണ്ടത് തങ്ങളല്ലെന്ന മറുപടിയായിരുന്നു അദ്ദേഹം നൽകിയത്. 

ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്‍റ് പ്രമേയം കൊണ്ടു വരണമെങ്കിൽ ലോക്സഭ‍‍യിൽ 100ഉം രാജ്യസഭയിൽ 50ഉം അംഗങ്ങളുടെയും പിന്തുണ വേണം. ഇതിന് കോൺഗ്രസിന്‍റെ പിന്തുണ സി.പി.എമ്മിന് കൂടിയേതീരൂ. ഇന്ദിര ഗാന്ധിയുടെ കാലത്ത് ജസ്റ്റിസ് രാമസ്വാമിക്കെതിരെ ഇംപീച്ച്മെന്‍റ് പ്രമേയം പാർലമെന്‍റിൽ എത്തിയെങ്കിലും അവസാനം നീക്കത്തിൽ നിന്ന് കോൺഗ്രസ് പിൻമാറുകയായിരുന്നു.

കഴിഞ്ഞ ദിവസം ചീ​ഫ്​ ജ​സ്​​റ്റി​സ് ദീപക് മിശ്രക്കെനെ​തി​രെ മുതിർന്ന അഭിഭാഷകൻ പ്ര​ശാ​ന്ത്​ ഭൂ​ഷ​ൺ ​പ​രാ​തി ന​ൽ​കു​ക​യും വി​ശ​ദാം​ശ​ങ്ങ​ൾ വാ​ർ​ത്താസ​േ​മ്മ​ള​ന​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തിരുന്നു. നാല് ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് മുതിർന്ന ജഡ്​ജിമാരായ ​ജെ.ചേലമേശ്വർ, രഞ്​ജൻ ഗോഗോയ്​, മദൻ ബി. ലോകൂർ, കുര്യൻ ജോസഫ്​, ജസ്​റ്റിസ്​ എ.കെ സിക്രി എന്നിവർക്കാണ്​​ പ്രശാന്ത്​ ഭൂഷൺ പരാതി നൽകിയത്. 

ഒ​ന്ന്, ഒ​ഡി​ഷ ​ഹൈ​കോ​ട​തി മു​ൻ ജ​ഡ്​​ജി ​െഎ.​എം. ഖു​ദ്ദൂ​സി ഉ​ൾ​പ്പെ​ട്ട വി​വാ​ദ മെ​ഡി​ക്ക​ൽ കോ​ള​ജ്​ അ​ഴി​മ​തി​ക്കേ​സ്​ അ​ട്ടി​മ​റി​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യി​ൽ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര​യും ഉ​ണ്ട്. ര​ണ്ട്, മെ​ഡി​ക്ക​ൽ അ​ഴി​മ​തി​യി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന ബെ​ഞ്ചി​ൽ സ്വ​മേ​ധ​യാ അം​ഗ​മാ​യ​ത്​ ജ​ഡ്​​ജി​മാ​രു​ടെ പെ​രു​മാ​റ്റ സം​ഹി​ത​ക്ക്​ വി​രു​ദ്ധ​മാ​യാ​ണ്. മൂ​ന്ന്, ന​വം​ബ​ർ ആ​റി​ന്​ ഇ​റ​ക്കി​യ ഭ​ര​ണ​പ​ര​മാ​യ ഉ​ത്ത​ര​വി​​​​​​െൻറ തീ​യ​തി തി​രു​ത്തി. നാ​ല്, അ​ഭി​ഭാ​ഷ​ക​നാ​യി​രി​ക്കേ വ്യാ​ജ​രേ​ഖ ന​ൽ​കി അ​ദ്ദേ​ഹം ഭൂ​മി വാ​ങ്ങി​യ ന​ട​പ​ടി 1985ൽ ​റ​ദ്ദാ​ക്കി​യെ​ങ്കി​ലും സു​പ്രീം​കോ​ട​തി ജ​ഡ്​​ജി​യാ​യ​ ശേ​ഷം മാ​ത്ര​മാ​ണ്​ ഭൂ​മി വി​ട്ടു​കൊ​ടു​ത്ത​ത്.

Tags:    
News Summary - We are discussing an impeachment motion against Chief Justice Dipak Misra says Sitaram Yechury -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.