മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. പ്രതിദിനം രണ്ടരലക്ഷത്തോളം പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിക്കുന്നത്. മരണനിരക്കും കുത്തനെ ഉയർന്നു. പ്രായഭേദമന്യേയാണ് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ആരോഗ്യനില വഷളാക്കുന്നത്. രോഗികളുടെ എണ്ണം കുതിക്കുന്നതോടെ മാനസിക-ആരോഗ്യ സമ്മർദത്തിലാകുന്നതാകട്ടെ മുൻനിര പോരാളികളും.
അത്തരത്തിൽ മുൻനിരപോരാളിയായ മുംബൈയിലെ ഡോക്ടറായ തൃപ്തി ഗിലാഡയുടെ ഒരു ഇൻസ്റ്റഗ്രാം വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം. കോവിഡ് ബാധിച്ച് ജനങ്ങൾ മരിച്ചുവീഴുന്നതു കാണുേമ്പാൾ നിസഹായരായി നോക്കിനിൽക്കേണ്ട അവസ്ഥ വിവരിക്കുകയാണ് ഡോക്ടർ. അഞ്ചുമിനിറ്റ് മാത്രമാണ് വിഡിയോയുടെ ദൈർഘ്യം.
'ഞങ്ങൾ നിസഹായരാണ്. മുെമ്പാരിക്കലും ഇത്തരമൊരു സാഹചര്യം നേരിട്ടിട്ടില്ല. ജനങ്ങൾ പരിഭ്രാന്തരാണ്' -എന്നു തുടങ്ങുന്നതാണ് ഡോക്ടറുടെ സന്ദേശം.
'മറ്റുള്ള ഡോക്ടർമാരെപ്പോലെ ഞാനും അസ്വസ്ഥയാണ്. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. മനസ് തകരുന്നു. എന്നെ വിഷമിപ്പിക്കുന്നതെന്താണെന്ന് ഞാൻ നിങ്ങളോട് പറഞ്ഞാൽ ഒരുപക്ഷേ മനസിലാക്കാൻ സാധിച്ചേക്കും. അത് കുറച്ച് ആശ്വാസമാകും' -തൃപ്തി ഗിലാഡ പറയുന്നു. നിലവിലെ സാഹചര്യം ഒഴിവാക്കണമെങ്കിൽ ജനങ്ങൾ മൂന്നുകാര്യങ്ങൾ പാലിക്കണമെന്ന് ഡോക്ടർ അഭ്യർഥിച്ചു.
'ആദ്യം സുരക്ഷിതമായി തുടരൂ. ചിലപ്പോൾ നിങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടില്ലായിരിക്കാം, മറ്റുചിലപ്പോൾ നിങ്ങൾ രോഗമുക്തി നേടിയിരിക്കാം. എങ്കിലും നിങ്ങളൊരു സൂപ്പർ ഹീറോ ആണെന്ന് ചിന്തിക്കുകയോ നിങ്ങളിൽ പ്രതിരോധ ശേഷിയുണ്ടെന്ന് വിചാരിക്കുകയോ ചെയ്യരുത്. നിങ്ങൾ തെറ്റായിരിക്കാം. നിരവധി ചെറുപ്പക്കാർ കോവിഡ് ബാധിച്ച് എത്താറുണ്ട്. പക്ഷേ അവരെ സഹായിക്കാൻ ഞങ്ങൾക്ക് കഴിയാറില്ല.
കോവിഡ് എല്ലായിടത്തുമുണ്ട്. നിങ്ങൾ എന്തുകാരണത്താലും വീടുവിട്ടിറങ്ങിയാലും നിർബന്ധമായും മാസ്ക് ധരിക്കണം. നിങ്ങൾ എവിടെയാണ് പോകുന്നതെന്നതിന് പ്രസക്തിയില്ല. പക്ഷേ മാസ്ക് ധരിക്കണം. മൂക്ക് പൂർണമായും മൂടിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
അസുഖബാധിതനാണെന്ന് തോന്നിയാൽ, ഭയപ്പെടാതെ ആശുപത്രിയിൽ പ്രവേശനം നേടാൻ ശ്രമിക്കുക. ചിലപ്പോൾ ആശുപത്രികളിൽ സ്ഥലമുണ്ടാകില്ല. അത്യാസന്ന നിലയിലെത്തുന്ന രോഗികൾക്കായി ചില കിടക്കകൾ മാത്രമേയുണ്ടാകൂ. അതിനാൽ ആദ്യം സ്വയം നിരീക്ഷണത്തിൽ പോകണം. പിന്നീട് ഡോക്ടറുമായി ബന്ധപ്പെടണം. അപ്പോൾ നമുക്ക് തീരുമാനിക്കാം' - വിതുമ്പിക്കൊണ്ട് േഡാക്ടർ പറയുന്നു.
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ ആശുപത്രികൾ രോഗികളെെക്കാണ്ട് നിറഞ്ഞു. ഓക്സിജൻ ക്ഷാമം രൂക്ഷമായി നേരിടുന്നത് മരണനിരക്ക് ഉയരാനും ഇടയാക്കുന്നുണ്ട്. ഇന്ത്യയിൽ മണിക്കൂറിൽ 10,000 പേർക്ക് പുതുതായി രോഗം ബാധിക്കുകയും 60 മരണം സംഭവിക്കുകയും ചെയ്യുന്നുെണ്ടന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.