ഞങ്ങൾ കുട്ടികളല്ല; മുസ്​ലിംകൾ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന ഭാഗവതി​െൻറ പരാമർശത്തിന്​ മറുപടിയുമായി ഉവൈസി

ഹൈദരാബാദ്​: സി.എ.എയിൽ മുസ്​ലിംകൾ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന ആർ.എസ്​.എസ്​ തലവൻ മോഹൻ ഭാഗവതി​െൻറ പ്രസ്​താവനക്ക്​ മറുപടിയുമായി എ.ഐ.എം.ഐ.എം പ്രസിഡൻറ്​ അസദുദ്ദീൻ ഉവൈസ്​. തെറ്റിദ്ധരിക്കപ്പെടാൻ മുസ്​ലിംകൾ കുട്ടികളല്ലെന്ന്​ ഉവൈസി ഭാഗവതിന്​ മറപടി നൽകി.

സി.എ.എയിലുടേയും എൻ.ആർ.സിയിലൂടേയും എന്താണ്​ ചെയ്യാൻ പോകുന്നുവെന്നതിനെ കുറിച്ച്​ ബി.ജെ.പി ഒരു വാക്ക്​ പോലും പറഞ്ഞിട്ടില്ല. അത്​ മുസ്​ലിംകൾക്കെതി​​രല്ലെങ്കിൽ മതവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ നിയമത്തിൽ നിന്നും ഒഴിവാക്കണമെന്നും ഉവൈസി ആവശ്യപ്പെട്ടു.

സി.എ.എ നിയമവുമായി ബന്ധപ്പെട്ട്​ മുസ്​ലിംകൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നായിരുന്നു ഭാഗവതി​െൻറപ്രസ്​താവന. പ്രതിഷേധത്തി​െൻറ പേരിൽ ആസൂത്രിത അക്രമമാണ്​ രാജ്യത്ത്​ നടന്നതെന്നും ഭാഗവത്​ പറഞ്ഞിരുന്നു. 

Tags:    
News Summary - ‘We are not kids’, Owaisi’s reply to Mohan Bhagwat’s ‘some people misled our Muslim brothers’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.