സ്​നേഹത്തിനെതിരെയല്ല വെറുപ്പിനെതിരെയാണ്​ നിയമമുണ്ടാക്കേണ്ടത്​; ലവ്​ ജിഹാദ്​ നിയമത്തിൽ തരൂർ

ന്യൂഡൽഹി: ലവ്​ ജിഹാദിനെതിരെ നിയമം നിർമിക്കുമെന്ന മധ്യപ്രദേശ്​ സർക്കാർ പ്രസ്​താവനക്കെതിരെ വിമർശനവുമായി കോൺഗ്രസ്​ എം.പി ശശി തരൂർ. വെറുപ്പിനെതിരെയാണ്​ നിയമം നിർമിക്കേണ്ടത്,​ സ്​നേഹത്തിനെതിരെയല്ലെന്ന്​ ആരാണ്​ ഹിന്ദുത്വവാദികളോട്​ ഒന്ന്​ പറയുകയെന്ന്​ തരൂർ ചോദിച്ചു. ലവ്​ ജിഹാദിനെതിരെ നിയമം പാസാക്കുമെന്നും അഞ്ച്​ വർഷം ജയിൽ ശിക്ഷ ഉറപ്പാക്കുമെന്നുമുള്ള മധ്യപ്രദേശ്​ മന്ത്രിയുടെ പ്രസ്​താവന ചൂണ്ടിക്കാട്ടിയാണ്​ ട്വീറ്റ്​.

ലവ്​ ജിഹാദിനെ നേരിടാൻ ഉടൻ നിയമം കൊണ്ടുവരുമെന്നായിരുന്നു​ മധ്യപ്രദേശ്​ ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ പ്രസ്​താവന. ലവ്​ ജിഹാദിനെ നേരിടാനുള്ള നിയമനിർമാണത്തിനായി അടുത്ത നിയമസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നും അഞ്ചുവർഷം വരെ കഠിനതടവ്​ ഉറപ്പാക്കുമെന്നും മിശ്ര പറഞ്ഞിരുന്നു.

ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാകും കേസെടുക്കുക. പ്രധാന പ്രതിക്ക്​ പുറമെ സഹായികളെയും കുറ്റവാളികളായി കണക്കാക്കും. വിവാഹത്തിനായി മതപരിവർത്തനം ചെയ്യപ്പെടുന്നതിന്​ ഒരുമാസം മുമ്പ്​ കലക്​ടർക്ക്​ നിർബന്ധമായും അപേക്ഷ നൽകണമെന്നും മിശ്ര കൂട്ടിച്ചേർത്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.