ന്യൂഡൽഹി: അയോധ്യ വിധിയിലൂടെ സത്യവും നീതിയും പുലർന്നുവെന്നും അതേസമയം, ആരുടെയെങ് കിലും ജയമോ പരാജയമോ ആയി സുപ്രീംകോടതി വിധിയെ കാണേണ്ടതില്ലെന്നും ആർ.എസ്.എസ്. മുഴു വൻ രാജ്യത്തിെൻറയും വികാരത്തിനൊപ്പമുള്ള തീരുമാനമാണ് ഉണ്ടായിരിക്കുന്നതെന്നും ആ ർ.എസ്.എസ് ഇതിനൊപ്പംനിന്ന് സ്വാഗതം ചെയ്യുന്നുവെന്നും സംഘടന മേധാവി മോഹൻ ഭാഗവത ് പറഞ്ഞു.
‘‘സുപ്രീംകോടതി തീരുമാനം സ്വാഗതംചെയ്യുന്നു. പതിറ്റാണ്ടുകൾ കടന്നുപേ ായ കേസ് അതിെൻറ ശരിയായ പരിസമാപ്തിയിലെത്തി. ജയമോ തോൽവിയോ ആയി ഇതിനെ കാണരുത്. സ മൂഹത്തിൽ ശാന്തിയും സമാധാനവും നിലനിൽക്കാനായി എല്ലാവരും നടത്തുന്ന ശ്രമത്തെ ഞങ്ങൾ സ്വാഗതംചെയ്യുന്നു’’ -ശനിയാഴ്ച ന്യൂഡൽഹിയിലെ ആർ.എസ്.എസ് ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ ഭാഗവത് വിശദീകരിച്ചു.
അഞ്ചംഗ സുപ്രീംകോടതി ബെഞ്ചിെൻറ ഐകകണ്ഠ്യേനയുള്ള വിധിയെ ശ്ലാഘിച്ച ഭാഗവത്, ഇനിയെല്ലാവരും തർക്കം മറന്ന് അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ ഒന്നിച്ചു നിൽക്കണമെന്നും ആവശ്യപ്പെട്ടു.
‘‘ഈ വിഷയം ഞങ്ങൾക്ക് അവസാനിപ്പിക്കേണ്ടിയിരുന്നു, അത് സാധ്യമായി. എല്ലാ വശവും പരിശോധിച്ച് നീതിയുടെ ഭാഗം ഉയർത്തിപ്പിടിച്ചിരിക്കുന്നു’’ -അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മഥുരയിലെയും വാരാണസിയിലെയും പള്ളികളുമായി ബന്ധപ്പെട്ട തർക്കം ആർ.എസ്.എസ് ഏറ്റെടുക്കേണ്ടതില്ലെന്നും ചരിത്രപരമായ പശ്ചാത്തലമുള്ളതുെകാണ്ടാണ് രാമക്ഷേത്ര വിഷയത്തിനൊപ്പം നിന്നതെന്നും പ്രക്ഷോഭങ്ങളല്ല, സ്വഭാവ നിർമിതിയാണ് ആർ.എസ്.എസിെൻറ പ്രവർത്തനമേഖലയെന്നും മോഹൻ ഭഗവത് വിശദീകരിച്ചു.
രൂപരേഖപ്രകാരം ക്ഷേത്രം നിർമിക്കുമെന്ന് പ്രതീക്ഷ –വി.എച്ച്.പി
ഇന്ദോർ: സുപ്രീംകോടതി വിധിപ്രകാരം ക്ഷേത്ര നിർമാണത്തിനായി രൂപവത്കരിക്കുന്ന ട്രസ്റ്റ്, രാംജന്മഭൂമി ന്യാസ് രൂപം നൽകിയ രൂപരേഖപ്രകാരം നിർമാണം നടത്തുമെന്ന് പ്രത്യാശിക്കുന്നതായി വിശ്വഹിന്ദു പരിഷത്ത്. അയോധ്യയിൽ രാമക്ഷേത്രനിർമാണത്തിനായി 1985ൽ വി.എച്ച്.പിയാണ് രാംജന്മഭൂമി ന്യാസ് രൂപവത്കരിച്ചത്. ‘‘വിധി ഞങ്ങൾ സ്വാഗതംചെയ്യുന്നു. ഇതിൽ ആർക്കും ജയവും തോൽവിയും ഇല്ല. സന്തുലിത വിധിയിലൂടെ നൂറ്റാണ്ടു പഴക്കമുള്ള കേസിൽ കോടതി തീർപ്പു കൽപിച്ചിരിക്കുന്നു’’ -വി.എച്ച്.പി അന്താരാഷ്ട്ര പ്രസിഡൻറ് വിഷ്ണു സാദാശിവ് കോക്ജെ പറഞ്ഞു.
സർക്കാർ രൂപവത്കരിക്കുന്ന ട്രസ്റ്റിനു കീഴിൽ മഹാക്ഷേത്രം നിർമിക്കുേമ്പാൾ രാംജന്മഭൂമി ന്യാസിെൻറ രൂപരേഖതന്നെ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞ കോക്ജെ, ഇതിനായി ന്യാസിെൻറ നേതൃത്വത്തിൽ അനേകം തൂണുകൾ നിർമിച്ചതടക്കം ഒട്ടേറെ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. ‘‘ട്രസ്റ്റിന് ഇതായിരിക്കും ഏറ്റവും സൗകര്യം. 2024ഓടെ ക്ഷേത്രം യാഥാർഥ്യമാകുമെന്ന് പ്രതീക്ഷിക്കാം -കോക്ജെ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.