മുംബൈ: സി.ബി.ഐക്ക് കീഴിൽ ബി.ജെ.പി മുറുക്കാൻ കടപോലെയായെന്ന് മഹാരാഷ്ട്ര മന്ത്രി അസ്ലം ഷെയ്ഖ്. എവിടെയും പോയി ആർക്കെതിരെയും കേസെടുക്കുകയാണ്. ബി.ജെ.പി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് സി.ബി.ഐ നടപടി. സി.ബി.ഐക്ക് കേസുകളെടുക്കണമെങ്കിൽ സംസ്ഥാനങ്ങളുടെ അനുമതി വേണമെന്ന സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര അഭ്യന്തര മന്ത്രി അനിൽ ദേശ്മുഖും സുപ്രീംകോടതി തീരുമാനത്തെ പ്രകീർത്തിച്ചു. സുപ്രീംകോടതി ഉത്തരവ് സ്വാഗതം ചെയ്യുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.ജസ്റ്റിസുമാരായ എ.എം ഖാൻവിൽകർ, ബി.എസ് ഗവായ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് സി.ബി.ഐയെ സംബന്ധിച്ച നിർണായക വിധി പുറപ്പെടുവിച്ചത്.
സംസ്ഥാന സർക്കാറിൻെറ അനുമതിയില്ലാതെ സി.ബി.ഐക്ക് കേസെടുക്കാനാവില്ലെന്നും കേന്ദ്രസർക്കാറിന് അന്വേഷണ ഏജൻസിയുടെ അധികാരപരിധി നീട്ടാനാകില്ലെന്നുമായിരുന്നു ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.