യഥാര്‍ഥ അര്‍ഥത്തില്‍ സ്വാതന്ത്ര്യം ലഭിക്കുക ഇന്ത്യ സ്വയംപര്യാപ്തമാകുമ്പോള്‍ -പ്രതിരോധ മന്ത്രി

ന്യൂഡല്‍ഹി: യഥാര്‍ഥ അര്‍ത്ഥത്തില്‍ നമുക്ക് സ്വാതന്ത്ര്യം ലഭിക്കുക ഇന്ത്യ സ്വാശ്രയമാകുമ്പോള്‍ ആണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. അതിനാല്‍ ഇന്ത്യയെ സ്വാശ്രയമാക്കുമെന്ന് ഇന്നത്തെ ദിവസം പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം സ്വാതന്ത്ര്യ ദിനത്തില്‍ പറഞ്ഞു.

സ്വാതന്ത്ര്യ ദിനത്തില്‍ സ്വന്തം വസതിയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി. തുടര്‍ന്ന് അദ്ദേഹം ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടു.

കോവിഡ് പശ്ചാത്തലത്തില്‍ കര്‍ശന മുന്‍കരുതലിലാണ് ചെങ്കോട്ടയും പരിസരവും സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് ഒരുങ്ങിയത്.

മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 20 ശതമാനം വി.വി.ഐ.പികളും മറ്റു ക്ഷണിതാക്കളും മാത്രമാണ് ചെങ്കോട്ടയിലെ ചടങ്ങില്‍ പങ്കെടുക്കുന്നത്. അതിഥികള്‍ക്ക് ആറ് അടി അകലത്തിലാണ് സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.