ന്യൂഡല്‍ഹി: ഭയവും പരിഭ്രാന്തിയും കൊറോണ വൈറസിനേക്കാൾ വലിയ പ്രശ്നമാണെന്ന് സുപ് രീംകോടതി. ആയിരക്കണക്കിന് അന്തർ സംസ്ഥാന തൊഴിലാളികൾ തൊഴിലും ഭക്ഷണവും കിടപ്പാ ടവും നഷ്ടപ്പെട്ട് നഗരങ്ങളിൽനിന്ന് സ്വന്തം ഗ്രാമങ്ങളിലേക്ക് നടത്തുന്ന പലായനം ചൂണ്ടിക്കാട്ടിയാണ് കോടതി നിരീക്ഷണം. പ്രശ്നത്തിൽ സ്വീകരിച്ച പരിഹാര നടപടി വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ സുപ്രീംകോടതി ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് നോട്ടീസ്. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
േകന്ദ്രം സ്വീകരിച്ച നടപടികളെക്കുറിച്ച് എന്തെങ്കിലും നിർദേശം നൽകി ആശയക്കുഴപ്പമുണ്ടാക്കുന്നില്ലെന്നും കേന്ദ്ര റിപ്പോർട്ട് കാത്തിരിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയും ജസ്റ്റിസ് എൽ. നാഗേശ്വര റാവുവും വ്യക്തമാക്കി. ഭക്ഷണം, കുടിവെള്ളം, മരുന്ന് അടക്കമുള്ള അടിയന്തര ആശ്വാസം തൊഴിലാളികൾക്ക് ലഭ്യമാക്കണമെന്ന് അഭിഭാഷകരായ അലോക് ശ്രീവാസ്തവയും രശ്മി ബൻസാലും ആവശ്യപ്പെട്ടു.
േരാഗം പടരുന്നത് തടയാൻ കുടിയേറ്റം അവസാനിപ്പിക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. സംസ്ഥാനങ്ങൾ ഇതിന് നടപടിയെടുക്കണം.
ജഡ്ജിമാരും അഭിഭാഷകരും വിഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ വാദം കേള്‍ക്കലില്‍, അധികൃതരുടെ ഭാഗത്തുനിന്ന് ഏകോപനവും സഹകരണവുമുണ്ടായില്ലെന്ന് അഡ്വ. അലോക് ശ്രീവാസ്തവ വാദിച്ചു. കേന്ദ്ര സര്‍ക്കാറിനുവേണ്ടി മേത്ത മറുപടിക്ക് സമയം ആവശ്യപ്പെട്ടു. എന്നാല്‍, തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്കിയാല് മതിയെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.
‘പൗരത്വ നിയമത്തില്‍ മിണ്ടരുത്’; കോടതിയുടെ ജാമ്യ വ്യവസ്ഥ
ന്യൂഡല്‍ഹി: കോവിഡ് –19െൻറ പേരില്‍ പൊളിച്ചുമാറ്റിയ ശാഹീന്‍ ബാഗ് സമരപന്തലില്‍നിന്ന് അറസ്റ്റ് ചെയ്ത മൂന്നുപേര്‍ക്ക് ജാമ്യം നല്‍കിയത് പൗരത്വ നിയമത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഒന്നും പ്രതികരിക്കരുതെന്ന ഉപാധിയോടെ.
ഡല്‍ഹി മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് ജിതേന്ദ്ര പ്രസാദ് സിങ്ങാണ് അസാധാരണമായ ഇൗ ജാമ്യവ്യവസ്ഥ വെച്ചത്. പൗരത്വ ഭേദഗതി നിയമം (സി.എ.എ), ദേശീയ പൗരത്വ പട്ടിക (എന്‍.ആര്.സി), ദേശീയ ജനസംഖ്യ പട്ടിക (എന്‍.പി.ആര്) എന്നിവയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലോ ഇന്‍സ്റ്റൻറ് മെസേജിങ് പ്ലാറ്റ്ഫോമുകളിലോ അഭിപ്രായ പ്രകടനം നടത്തരുതെന്നും മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കരുതെന്നുമുള്ള വ്യവസ്ഥയിലാണ് മൂവര്‍ക്കും ജാമ്യം നല്‍കുന്നതെന്ന് മജിസ്ട്രേറ്റ് ജിതേന്ദ്ര പ്രസാദ് സിങ് ഉത്തരവില്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.