അങ്കാറ: പുതിയ ഭരണഘടന രാജ്യത്തെ കൂടുതൽ ജനാധിപത്യവത്കരിക്കുമെന്ന് പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാൻ. പുതിയ ഭരണഘടന നിർമാണം അവസാനഘട്ടത്തിലാണ്. ഈ വർഷമവസാനത്തോടെ തയാറാകുമെന്ന് കരുതുന്ന ഭരണഘടന 2022 ഒാടെ പൊതുചർച്ചക്ക് ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഉർദുഗാന്‍റെ നേതൃത്വത്തിലുള്ള എ.കെ പാർട്ടി പുതിയ ഭരണഘടനയുടെ പണിപ്പുരയിലാണ്.
'മറ്റു പാർട്ടികളുടെ നിർദേശങ്ങളും അഭിപ്രായങ്ങളുമായി അനുരജ്ഞനത്തിലെത്താനായാൽ ഈ വർഷാവസാനം തുർക്കിയുടെ ആദ്യ ജനകീയ ഭരണഘടന പൂർത്തിയാകും' -ഉർദുഗാൻ പറഞ്ഞു.
ഭരണഘടനയുടെ ആദ്യ നാല് ആർട്ടിക്ൾ സംബന്ധിച്ച് പ്രതിപക്ഷവും ഭരണകക്ഷിയായ എ.കെ പാർട്ടിയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്. അതേസമയം, ഭരണഘടന സംബന്ധിച്ച് പാർട്ടികൾ തമ്മിൽ അനുരജ്ഞനമുണ്ടാക്കാനുള്ള നീക്കം സജീവമാണ്.
2016 ലെ സൈനീക അട്ടിമറി നീക്കത്തെ പരാജയപ്പെടുത്തിയ ശേഷം അടിയന്തരാവസ്ഥയടക്കമുള്ള കടുത്ത നടപടികളിലേക്ക് ഉർദുഗാൻ കടന്നിരുന്നു. 2017 ൽ ഒരു ജനഹിത പരിശോധന നടത്തി ഭരണഘടന ഭേദഗതി ചെയ്യുകയും പ്രസിഡന്‍റിലേക്ക് കൂടുതൽ അധികാരം കേന്ദ്രീകരിക്കുകയും ചെയ്തു. പ്രസിഡന്‍റിന് വിപുലമായ അധികാരം നൽകുന്നതിനെതിരെ വിമർശനങ്ങൾ ശകതമായിരുന്നു. നാലു വർഷങ്ങൾക്ക് ശേഷമാണ് പുതിയ ഭരണഘടനക്ക് ഉർദുഗാൻ ആഹ്വാനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.