ഡൽഹിയിലേത് സി.എ.എ പ്രതിഷേധക്കാരുടെ ആസൂത്രിത കലാപമെന്ന് കർണാടക ബി.ജെ.പി

ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുണ്ടായ വ്യാജ പ്രതിഷേധവും തുടർന്നുണ്ടായ കലാപവുമാണ് 40ലേറെ പേരുടെ ജീവനെ ടുത്തതെന്ന് കർണാടക ബി.ജെ.പി. ഇന്ത്യയെന്ന ആശയത്തിന് നേരെയുള്ള ആസൂത്രിത ആക്രമണമാണ് നടന്നതെന്നും കർണാടക ബി.ജെ.പി ട്വീറ്റിൽ പറയുന്നു. ഡൽഹിയിൽ സംഘ്പരിവാർ നേതൃത്വത്തിലാണ് ആസൂത്രിത കലാപം നടന്നതെന്ന വസ്തുത മറച്ചുവെച്ചാണ് ട്വീ റ്റ്.

'പൗരത്വ ഭേദഗതി നിയമം മൂലം പൗരത്വം നഷ്ടമായ ഇന്ത്യക്കാരുടെ എണ്ണം -പൂജ്യം.
സി.എ.എ കലാപം മൂലം ജീവൻ നഷ്ടമായ ഇന്ത്യക്കാരുടെ എണ്ണം -40ലേറെ.
സമാധാന പ്രേമികളെന്ന് പറയുന്നവരുടെ നേതൃത്വത്തിൽ സി.എ.എക്കെതിരെ നടന്ന വ്യാജ പ്രക്ഷോഭവും തുടർന്നുണ്ടായ കലാപവും ഇന്ത്യയെന്ന ആശയത്തിന് നേരെയുണ്ടായ ആസൂത്രിത ആക്രമണമാണ്' -ട്വീറ്റിൽ പറയുന്നു.

കലാപത്തിന് നേതൃത്വം നൽകിയ സംഘ്പരിവാറിനെ പരാമർശിക്കാതെയും ഇരകളായവരെ കുറ്റക്കാരാക്കിയുമുള്ള ട്വീറ്റിന് വ്യാപക വിമർശനമാണ് ലഭിക്കുന്നത്. കലാപത്തിന് വഴിമരുന്നിട്ട ബി.ജെ.പി നേതാവ് കപിൽ മിശ്രയുടെ വിദ്വേഷ പ്രസ്താവന ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തി.

Tags:    
News Summary - Well-Planned Assault On Idea Of India says karnataka bjp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.