ന്യൂഡൽഹി: പശ്ചിമ ബംഗാളിെൻറ പേര് ‘ബംഗ്ല’ എന്നാക്കാനുള്ള മുഖ്യമന്ത്രി മമത ബാനർജിയുടെ ശ്രമങ്ങൾക്ക് തടയിട്ട് കേന്ദ്രം. ബംഗ്ല എന്നാക്കിയാൽ ബംഗ്ലാദേശിനോട് സാമ്യമുള്ളതിനാൽ അന്താരാഷ്ട്ര വേദികളിൽ തെറ്റിദ്ധാരണക്ക് ഇടയാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വിലയിരുത്തുന്നു. ഇൗ ഉത്കണ്ഠ ആഭ്യന്തര മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. ഇന്ത്യയും ബംഗ്ലാദേശും നല്ല ബന്ധത്തിലാണെന്നിരിക്കേ, പശ്ചിമ ബംഗാളിെൻറ നിർദേശം പരിശോധിച്ച് ജാഗ്രതപൂർവം തീരുമാനമെടുക്കണമെന്നാണ് ഉപദേശം.
ഏതെങ്കിലും ജില്ലയുടെയോ നഗരത്തിെൻറയോ പേരു മാറ്റുന്നപോലെ ലളിതമല്ല സംസ്ഥാനത്തിെൻറ പേരുമാറ്റം. ഭരണഘടന ഭേദഗതി വേണം. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ സംസ്ഥാനങ്ങളുടെ പേരെഴുതുേമ്പാൾ ഏറ്റവും താഴെയാണ് പശ്ചിമ ബംഗാളിന് സ്ഥാനം ലഭിക്കുന്നത്. പേരു മാറ്റത്തിലൂടെ പട്ടികയുടെ മുകളിലേക്ക് കൊണ്ടുവരാൻ കൂടിയുള്ള തന്ത്രമാണ് മമത നടത്തുന്നതെന്ന കാഴ്ചപ്പാടും കേന്ദ്രത്തിലുണ്ട്.
പശ്ചിമ ബംഗാളിെൻറ പേര് മാറ്റാനുള്ള പ്രമേയം നിയമസഭ ജൂലൈയിൽ പാസാക്കിയിരുന്നു. ബംഗാളി, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ഒരേപോലെ സംസ്ഥാനത്തെ അറിയാൻ ബംഗ്ല എന്ന പേരാണ് ഉചിതമെന്ന് സംസ്ഥാന സർക്കാർ വിശദീകരിക്കുന്നു. പശ്ചിമ ബംഗാളിലെ ‘പശ്ചിമ’എന്ന വാക്ക് ബംഗാൾ വിഭജനത്തിെൻറ കാര്യം ഒാർമിപ്പിക്കുന്നതാണെന്ന് മമത ബാനർജിയും മറ്റും വിശദീകരിക്കുന്നു.
ബംഗാളിനെ ബംഗാളിയിൽ ബംഗ്ല എന്നും ഇംഗ്ലീഷിൽ ബംഗാൾ എന്നും ഹിന്ദിയിൽ ബങ്കാൾ എന്നും വിളിക്കാനുള്ള സംസ്ഥാന സർക്കാറിെൻറ 2016ലെ ശിപാർശ കേന്ദ്രം തള്ളിയിരുന്നു. 2011ൽ സംസ്ഥാന സർക്കാർ മുന്നോട്ടുവെച്ച ‘പശ്ചിം ബാംഗോ’എന്ന പേരും കേന്ദ്രം തള്ളി.
വിദേശകാര്യ മന്ത്രാലയത്തിെൻറ പ്രതികരണം അനുകൂലമായാൽ സംസ്ഥാനത്തിെൻറ പേരുമാറ്റ നിർദേശം ആഭ്യന്തര മന്ത്രാലയം മന്ത്രിസഭയുടെ പരിഗണനക്കു വെക്കും. അതനുസരിച്ച് ഭരണഘടന ഭേദഗതി ബിൽ പാർലമെൻറിൽ കൊണ്ടുവരും. പാസാക്കി രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെയാണ് പേരു മാറ്റം നടപ്പാവുക. ഏഴു വർഷം മുമ്പ് ഒറീസയെ ഒഡിഷയാക്കി മാറ്റിയിരുന്നു. യു.പി.എ സർക്കാറിെൻറ കാലത്താണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.