'എന്തൊരു യാദൃശ്ചികം, മൂന്ന് തെരഞ്ഞെടുപ്പ് കമീഷണർമാരും യു.പിയിൽ നിന്ന്'; അനൂപ് പാണ്ഡെയുടെ നിയമനത്തിൽ കോൺഗ്രസ്

ലക്നോ: ഉത്തര്‍പ്രദേശ് മുന്‍ ചീഫ് സെക്രട്ടറി അനൂപ് ചന്ദ്ര പാണ്ഡെയെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണറായി നിയമിച്ചതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാജ് ബബ്ബാർ. മൂന്ന് തെരഞ്ഞെടുപ്പ് കമീഷണർമാരും യു.പിയിൽ നിന്നുള്ളവരായത് എന്തൊരു യാദൃശ്ചികമാണെന്ന് രാജ് ബബ്ബാർ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് യു.പി കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് അനൂപ് പാണ്ഡെയെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണറായി കേന്ദ്ര സർക്കാർ നിയമിച്ചത്. സുശീല്‍ ചന്ദ്രയാണ് നിലവിലെ മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍. രാജീവ് കുമാറാണ് മറ്റൊരു കമീഷണർ.

ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ നിര്‍ണായകമായ നിയമസസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വിശ്വസ്തനെന്ന് അറിയപ്പെട്ടിരുന്ന അനൂപ് പാണ്ഡെയുടെ നിയമനം.

2019ലാണ് അനൂപ് ചന്ദ്ര പാണ്ഡെ സിവില്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്. എന്നാൽ, യോഗി ആദിത്യനാഥ് ഇദ്ദേഹത്തിന് ആറ് മാസം കൂടി സർവീസ് നീട്ടിനൽകിയിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യോഗി സർക്കാറിന്‍റെ പ്രവർത്തനത്തിൽ ബി.ജെ.പി കേന്ദ്ര നേതൃത്വം അതൃപ്തിയിലാണ്.

Tags:    
News Summary - ‘What a coincidence, all 3 election commissioners from UP’: Congress leader Raj Babbar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.