എന്താണ് 'കങ്കാരു കോടതി'?

19-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ അമേരിക്കയിലാണ് 'കങ്കാരു കോടതി' എന്ന പദം ആദ്യമായി ഉപയോഗിക്കപ്പെട്ടത്. ഭരണകൂടത്തിന്റെയോ ഔദ്യോഗിക നീതിന്യായ സംവിധാനത്തിന്റെയോ അംഗീകാരമില്ലാതെ നിലനിൽക്കുകയും തോന്നുംപടി ശിക്ഷാ വിധികൾ പ്രഖ്യാപിക്കുകയും ചെയ്യുന്ന സംവിധാനങ്ങളെയാണ് 'കങ്കാരു കോടതി' എന്നു വിളിക്കുന്നത്. നിയമ വ്യവസ്ഥയുടെ അവിഭാജ്യ ഘടകമായ വിചാരണ പോലുള്ള കാര്യങ്ങൾ ഇതിലുണ്ടാകണമെന്നില്ല. പെട്ടെന്ന് തീർപ്പുകൽപ്പിക്കുന്നു.

ജ​സ്റ്റി​സ് സ​ത്യ​ബ്ര​ത സി​ൻ​ഹ​യു​ടെ സ്മ​ര​ണാ​ർ​ഥ​മു​ള്ള പ്ര​ഥ​മ പ്ര​ഭാ​ഷ​ണത്തിലാണ് മാധ്യമങ്ങളുടെ 'കങ്കാരു കോടതി' ജനാധിപത്യത്തെ തകർക്കുന്നുവെന്ന് സുപ്രീംകോടതി ചീ​ഫ് ജ​സ്റ്റി​സ് എ​ൻ.​വി. ര​മ​ണ ചൂണ്ടിക്കാട്ടിയത്. മാ​ധ്യ​മ വി​ചാ​ര​ണ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ടെ സ്വ​ത​ന്ത്ര​വും നീ​തി​പൂ​ർ​വ​വു​മാ​യ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്നുവെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

കേ​സു​ക​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ൽ മാ​ധ്യ​മ വി​ചാ​ര​ണ കാ​ര​ണ​മാ​ക​രു​ത്. പ​രി​ണി​ത​പ്ര​ജ്ഞ​രാ​യ ജ​ഡ്ജി​മാ​ർ ചി​ല വി​ഷ​യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ബു​ദ്ധി​മു​ട്ടി നി​ൽ​ക്കു​മ്പോ​ൾ മാ​ധ്യ​മ​ങ്ങ​ൾ 'കങ്കാരു കോ​ട​തി'​ക​ളു​മാ​യി മു​ന്നോ​ട്ടു​ പോ​വു​ക​യാണ്. മാ​ധ്യ​മ​ങ്ങ​ളു​ടെ മു​ൻ​ധാ​ര​ണ​യോ​ടെ​യു​ള്ള സ​മീ​പ​നം ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്നു​ണ്ട്.

അ​ത് ജ​നാ​ധി​പ​ത്യ​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്നു. വ്യ​വ​സ്ഥ​ക്കാ​കെ ദോ​ഷ​മാ​കു​ന്നു. ഇ​ത് നീ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് ത​ട​സ്സ​മാ​കു​ന്നു. അ​തി​രു​ക​ട​ന്നു​ള്ള ന​ട​പ​ടി​യും ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​യ്മ​യും ജ​നാ​ധി​പ​ത്യ​ത്തെ ര​ണ്ട​ടി പി​ന്നോ​ട്ടു​വ​ലി​ക്കു​ന്നുവെന്നും ജ​സ്റ്റി​സ് എ​ൻ.​വി. ര​മ​ണ ചൂണ്ടിക്കാട്ടി.

അ​ച്ച​ടി മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ഇ​പ്പോ​ഴും വി​ശ്വാ​സ്യ​ത​യു​ണ്ടെ​ന്ന് ജ​സ്റ്റി​സ് ര​മ​ണ പ​റ​ഞ്ഞു. ഇ​ല​ക്ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ഇ​ത് ഒ​ട്ടു​മി​ല്ല. അ​വ​ർ കാ​ണി​ക്കു​ന്ന​ത് വാ​യു​വി​ൽ അ​ലി​ഞ്ഞു​പോ​വു​ക​യാ​ണ്. ചി​ല സ​മ​യ​ങ്ങ​ളി​ൽ മാ​ധ്യ​മ​ങ്ങ​ളി​ൽ, പ്ര​ത്യേ​കി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ജ​ഡ്ജി​മാ​ർ​ക്കെ​തി​രെ സം​ഘ​ടി​ത കാ​മ്പ​യി​നു​ക​ളു​ണ്ടാ​കാ​റു​ണ്ട്.

ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ മൂ​ലം ക​ർ​ശ​ന മാ​ധ്യ​മ​നി​യ​ന്ത്ര​ണം വേ​ണ​മെ​ന്ന ആ​വ​ശ്യ​മു​ണ്ട്. മാ​ധ്യ​മ​ങ്ങ​ൾ സ്വ​യം വി​ല​യി​രു​ത്തി, സ്വ​യം നി​യ​ന്ത്രി​ക്കു​ന്ന​താ​ണ് ന​ല്ല​ത്. വെ​റു​തെ ക​ട​ന്നു​ക​യ​റി, കോ​ട​തി​യു​ടെ​യും സ​ർ​ക്കാ​റി​ന്റെ​യും ഇ​ട​പെ​ട​ൽ ക്ഷ​ണി​ച്ചു​വ​രു​ത്ത​രു​തെന്നും ജ​സ്റ്റി​സ് ര​മ​ണ കൂട്ടിച്ചേർത്തു. 

Tags:    
News Summary - What is kangaroo court ?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.