ന്യൂഡൽഹി: അതിർത്തി കടന്നുചെന്ന് ബാലാകോട്ട് ഭീകരകേന്ദ്രം മിറാഷ് വിമാനങ്ങൾ തക ർത്തപ്പോൾ പാകിസ്താനിൽനിന്നൊരു പ്രത്യാക്രമണം ഇന്ത്യ പ്രതീക്ഷിച്ചതാണ്. പ്രതിരോ ധിക്കാൻ കഴിഞ്ഞു. പക്ഷേ, രണ്ടു വിമാനങ്ങളുടെ നഷ്ടത്തിനപ്പുറം, വ്യോമസേന പൈലറ്റ് പാക ിസ്താെൻറ കസ്റ്റഡിയിലായതും അഭിമാനനഷ്ടം വരുത്തിവെച്ചു. ഇനിയെന്ത്?
വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ സുരക്ഷിതമായി ഇന്ത്യയിൽ തിരിച്ചെത്തിക്കലാണ് അടിയന്തരമായി ചെയ്യേണ്ടത്. ഇന്ത്യ സുരക്ഷിത കരങ്ങളിലാണെന്ന് ബാലാകോട്ട് ആക്രമണം നടന്ന് മണിക്കൂറുകൾക്കകം പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളി അതാണ്.
19 മിനിറ്റുകൊണ്ട് ഭീകരകേന്ദ്രം തരിപ്പണമാക്കിയതിന് അമ്പരപ്പിക്കുന്ന മറുപടി നൽകുമെന്ന് പാകിസ്താൻ പറഞ്ഞെങ്കിലും ഇത്തരമൊരു നീക്കം സർക്കാർ പ്രതീക്ഷിച്ചില്ലെന്നു പറയാം. അടിയും തിരിച്ചടിയും നിർത്തി ചർച്ചകളാകാമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ പറഞ്ഞതിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയോ മന്ത്രിസഭാംഗങ്ങളോ പ്രതികരിച്ചിട്ടില്ല. ഇന്ത്യയുടെ അഭിമാനവും സൈന്യത്തിെൻറ വീറും സംരക്ഷിക്കുന്നതിന് സർക്കാർ സ്വീകരിക്കുന്ന അടുത്ത നടപടിയിലേക്ക് ഉറ്റുനോക്കുകയാണ് എല്ലാവരും.
മറ്റൊരു തിരിച്ചടിക്ക് ഇന്ത്യ ഒരുങ്ങുമോ, ലോകരാജ്യങ്ങളുടെ സമ്മർദം അതിന് അനുവദിക്കുമോ, മോദി സർക്കാറിന് മുന്നിൽ മറ്റെന്തു വഴി തുടങ്ങിയ ചോദ്യങ്ങൾ പ്രസക്തം. പാകിസ്താൻ പ്രകോപനം തുടരുന്ന പശ്ചാത്തലത്തിൽ അടുത്ത നീക്കം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി ബുധനാഴ്ച രണ്ടുവട്ടം സേനാ മേധാവികളെ കണ്ടു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ അടക്കമുള്ളവരുമായി ദീർഘ ചർച്ചകൾ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.