????? ???????????? ??????? ? ?????

ബിഹാറിൽ നിതീഷ്​ തന്നെ മുഖ്യമന്ത്രി; നിലപാട്​ വ്യക്​തമാക്കി ബി.ജെ.പി

പാട്​ന: ബിഹാർ തെരഞ്ഞെടുപ്പിന്​ ശേഷം ജെ.ഡി.യു അധ്യക്ഷൻ നിതീഷ്​ കുമാർ തന്നെ മുഖ്യമന്ത്രിയാകുമെന്ന്​ മുതിർന്ന ബി.ജെ.പി നേതാവ്​ സുശീൽ കുമാർമോദി. സീറ്റുകളുടെ എണ്ണം എത്രയായാലും നിതീഷ്​ തന്നെയാവും നയിക്കുകയെന്ന്​ അദ്ദേഹം പറഞ്ഞു.

ഒറ്റക്ക്​ മത്സരിക്കാനുള്ള ചിരാഗ്​ പാസ്വാ​െൻറ തീരുമാനത്തിൽ അദ്ദേഹം അതൃപ്​തി രേഖപ്പെടുത്തി. രാം വിലാസ്​ പാസ്വാ​െൻറ ഉപദേശം തേടിയിരുന്നുവെങ്കിൽ ചിരാഗ്​ ഇത്തരമൊരു നിലപാടെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാം വില്വാസ്​ പാസ്വാനെ ഹൃദയശസ്​ത്രക്രിയക്കായി ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിനിടയിലാണ്​ തെരഞ്ഞെടുപ്പിൽ ഒറ്റക്ക്​ മത്സരിക്കാനുള്ള ചിരാഗ്​ പാസ്വാ​െൻറ തീരുമാനം.

രാം വില്വാസ്​ പാസ്വാൻ ആരോഗ്യത്തോടെ ഉണ്ടായിരുന്നുവെങ്കിൽ ഇത്തരമൊരു തീരുമാനമെടുക്കാൻ ചിരാഗിനെ സമ്മതിക്കില്ല. ​ ജനങ്ങളുടെ ആശീർവാദത്തോടെ നിതീഷ്​ ഒരിക്കൽ കൂടി മുഖ്യമന്ത്രിയാകും. രാം വില്വാസ്​ പാസ്വാൻ​ എത്രയും പെ​ട്ടെന്ന്​ രോഗത്തിൽ നിന്നും മുക്​തി നേട​ട്ടെയെന്നും സുശീൽ കുമാർ മോദി ആശംസിച്ചു.

Tags:    
News Summary - Whatever The Numbers, Nitish Kumar Will Be Chief Minister, Asserts BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.