സിദ്ദു എപ്പോൾ രാഷ്​ട്രീയം വിടും? ലുധിയാനയിൽ പോസ്​റ്ററുകൾ

ലുധിയാന: സിദ്ദു എപ്പോ​​ഴാണ്​ രാഷ്​ട്രീയം വിടുന്നതെന്ന്​ ചോദിച്ചുകൊണ്ടുള്ള പോസ്​റ്ററുകൾ ശനിയാഴ്​ച ലുധി യാനയിലും പരിസരങ്ങളിലും പ്രത്യക്ഷപ്പെട്ടു. കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി അമേഠിയിൽ പരാജയപ്പെട്ടാൽ താൻ രാഷ് ​ട്രീയം വിടുമെന്ന് ലോക്​സഭ ​തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ സിദ്ദു പറഞ്ഞിരുന്നു. ഈ പ്രസ്​താവന സഹിതം ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള പോസ്​റ്ററുകളാണ്​ പതിച്ചിരിക്കുന്നത്​.

സിദ്ദുവിൻറ ചിത്രം സഹിതമാണ്​ പോസ്​റ്റർ പ്രിൻറ്​ ചെയ്​തിട്ടുള്ളത്​. ‘‘എപ്പോഴാണ്​ നിങ്ങൾ രാഷ്​ട്രീയം വിടുന്നത്​.​? വാക്ക്​ പാലിക്കാൻ സമയമായിരിക്കുന്നു. നിങ്ങളുടെ രാജിക്കായി ഞങ്ങൾ കാത്തിരിക്കുന്നു’’ പോസ്​റ്ററിൽ പറയുന്നു.

ഗാന്ധി കുടുംബത്തിൻെറ ഉറച്ച​ സീറ്റായ അമേഠി ലോക്​സഭാ മണ്ഡലത്തിൽ ബി.ജെ.പി നേതാവ്​ സ്​മൃതി ഇറാനിയോട്​ 55,120 വോട്ടുകൾക്ക്​ കനത്ത തോൽവിയാണ് ഇത്തവണ​ രാഹുൽ ഏറ്റുവാങ്ങിയത്​.

Tags:    
News Summary - When Are You Quitting Politics?Posters In Punjab Ask Navjot Sidhu --india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.