ചെന്നൈ: എം. കരുണാനിധിയുടെ മൃതദേഹം ചെന്നൈ കാമരാജർ റോഡിലെ മറിന കടൽക്കരയിലെ അണ്ണാ സമാധിക്ക് സമീപം സംസ്കരിക്കാൻ സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈകോടതിയിൽ നൽകിയ ഹരജിയിൽ വാദം തുടങ്ങി. ഡി.എം.കെയുടെ ഹരജിക്കെതിരായ സത്യവാങ്മൂലം തമിഴ്‌നാട് സർക്കാർ കോടതിയിൽ സമർപ്പിച്ചു.
സർക്കാറിനു വേണ്ടി അഡീഷണൽ അഡ്വക്കേറ്റ് ജനറൽ മാരായ അരവിന്ദ് പാണ്ഡ്യ, എസ്. ആർ രാജഗോപാൽ എന്നിവരും മുതിർന്ന അഭിഭാഷകനായ സി.എസ് ൈവദ്യനാഥനും ഡി.എം.കെക്കുവേണ്ടി ഷണ്മുഖ സുന്ദരം, പി. വിൽസൻ തുടങ്ങിയവരും കോടതിയിൽ ഹാജരായിട്ടുണ്ട്. ജസ്റ്റിസ് എച്ച്. ജി. രമേശാണ് വാദം കേൾക്കുന്നത്.
കേസിൽ സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്ന് ഡി.എം.കെ ആരോപിച്ചു. ഇരട്ടത്താപ്പാണ് സർക്കാറിന്. ജയലളിതക്ക് സമാധി ഒരുക്കാൻ തീരുമാനമെടുത്തപ്പോഴുള്ള നിയമ സാഹചര്യങ്ങൾ തന്നെയാണ് ഇപ്പോഴുള്ളതെന്നും ഡി.എം.കെ പറയുന്നു.
മറീനയില്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നത് നിരോധിക്കണം എന്നാവശ്യപ്പെട്ട് അഞ്ച് ഹര്‍ജികള്‍ ഹൈകോടതിയിലുള്ളത് ചൂണ്ടിക്കാട്ടിയാണ് മറീനയിലെ സംസ്‌കാരത്തിനുള്ള അനുമതി തമിഴ്‌നാട് സര്‍ക്കാര്‍ നിഷേധിച്ചത്. എന്നാൽ ഇൗ ഹരജികളിൽ നാലെണ്ണവും കഴിഞ്ഞ ദിവസം പിൻവലിച്ചിട്ടുണ്ടെന്നും ട്രാഫിക് രാമസ്വാമി എന്ന പൊതുപ്രവർത്തകൻ നൽകിയ ഹരജിമാത്രമാണ് നിലവിലുള്ളതെന്നും ഡി.എം.കെ കോടതിയെ അറിയിച്ചിരുന്നു.
ഒമ്പേതാടെ കോടതിവിധി അറിയാമെന്നാണ് കരുതുന്നത്. കോടതി വിധി പ്രതികൂലമായാൽ സുപ്രീം കോടതിയെ സമീപിക്കാനാണ് ഡി.എം.കെയുടെ തീരുമാനം. എം.ജി.ആർ സമാധിക്ക് സമീപം ജയലളിതക്ക് സമാധി ഒരുക്കിയതു പോലെ അണ്ണാസമാധിക്ക് സമീപം കലൈഞ്ജർക്കും സമാധി ഒരുക്കണമെന്നത് ഡി.എം.കെയുടെ അഭിമാന പ്രശ്നം കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.