ന്യൂഡൽഹി: നമ്മുടെ രാജ്യത്ത് ആരാണ് സ്വന്തം അമ്മയുടെ മുത്തശ്ശന്റെ കുടുംബപ്പേര് ഉപയോഗിക്കുന്നതെന്ന് കോൺഗ്രസ്. ഗാന്ധി കുടുംബം എന്തുകൊണ്ടാണ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർ ലാൽ നെഹ്റുവിന്റെ പേര് ഉപയോഗിക്കാത്തത് എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കോൺഗ്രസ്.
ദൈവത്തിനു മാത്രമേ നമ്മുടെ രാജ്യത്തെ രക്ഷപ്പെടുത്താൻ സാധിക്കൂവെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺധീപ് സുർജെവാല മാധ്യമങ്ങളോട് പറഞ്ഞു. രാജ്യസഭയിലെ മോദിയുടെ പ്രസംഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തുകൊണ്ടാണ് ഗാന്ധി കുടുംബം നെഹ്റുവിന്റെ പേര് ഉപയോഗിക്കാൻ മടിക്കുന്നത് എന്നായിരുന്നു മോദിയുടെ ചോദ്യം.
ഭാരതീയ സംസ്കാരത്തെ കുറിച്ച് തനിക്ക് ഒരു ധാരണയുമില്ലെന്നും മോദി പറയുകയുണ്ടായി. ''ഏറ്റവും ഉത്തരവാദപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന ഒരാളാണ് തനിക്ക് ഭാരതീയ സംസ്കാരത്തെ കുറിച്ച് അറിയില്ലെന്ന് പറയുനനത്. എങ്ങനെയാണ് ഇങ്ങനെയൊക്കെ സംസാരിക്കാൻ കഴിയുന്നത്. നിങ്ങൾ ഈ രാജ്യത്തെ ആരോടെങ്കിലും ചോദിച്ചു നോക്കൂ, ആരാണ് അമ്മയുടെ മുത്തശ്ശന്റെ കുടുംബപ്പേര് ഉപയോഗിക്കുന്നത് എന്ന്? സുർജേവാല പറഞ്ഞു.
കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും ഒപ്പമുണ്ടായിരുന്നു. ''ഇന്ത്യൻ സംസ്കാരത്തെ കുറിച്ച് ഒരു ധാരണയുമില്ലെങ്കിൽ, ദൈവത്തിനു മാത്രമേ നമ്മുടെ രാജ്യത്തെ രക്ഷിക്കാനാവൂ''എന്നാണ് പറയാനുള്ളത്-സുർജേവാല കുട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.