ചണ്ഡീഗഡ്: എന്ത് വില കൊടുത്തും പഞ്ചാബിലെ സമാധാന അന്തരീക്ഷം തകർക്കാൻ അനുവദിക്കില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. വാരിസ് പഞ്ചാബ് ദേ തലവൻ അമൃത്പാൽ സിങ്ങിനെതിരായ പൊലീസ് നടപടിയുടെ പശ്ചാത്തലത്തിലാണ് കെജ്‌രിവാളിന്‍റെ പ്രതികരണം.
സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർ ഒളിച്ചോടുകയാണ്. സമാധാനം നിലനിർത്താൻ കടുത്ത തീരുമാനമെടുക്കാൻ സർക്കാർ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. "ചിലപ്പോൾ കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരും. ക്രമസമാധാനം നിലനിർത്താൻ കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വന്നാൽ ഭഗവന്ത് മാൻ സർക്കാർ മടിക്കില്ല. ഒരു രക്തതുള്ളി പോലും വീഴാതെ പഞ്ചാബിൽ സമാധാനം നിലനിർത്തും"- കെജ്‌രിവാൾ പറഞ്ഞു.
പൊലീസ് നടപടികൾ ആരംഭിച്ചതിന് പിന്നാലെ അമൃത്പാൽ സിങ് ഒളിവിലാണ്. തുടർന്ന് അദ്ദേഹത്തെ പിടികിട്ടാപുള്ളിയായി പഞ്ചാബ് പൊലീസ് പ്രഖ്യാപിച്ചു. വാരിസ് പഞ്ചാബ് ദേയുടെ അനുയായികളായ നിരവധി പേരെയാണ് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്. അമൃത്പാൽ സിങ് എവിടെയാണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ലെന്നും അയാളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.