ഡൽഹിയിലെ ജനങ്ങളോട് നിങ്ങൾക്കെന്താണിത്ര ദേഷ്യം? - കേന്ദ്രത്തോട് കെജ്രിവാൾ

ന്യൂഡൽഹി: ദയവു ചെയ്ത് ഡൽഹി ബജറ്റ് തടയരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രി മോദിക്ക് കത്തെഴുതി. രാജ്യത്തെ 75 വർഷത്തെ ചരിത്രമെടുത്തു നോക്കിയാൽ ആദ്യമായാണ് ഒരു സംസ്ഥാനത്തിന്റെ ബജറ്റ് തടയു​ന്നത്. ഡൽഹിയിലെ ജനങ്ങളോട് നിങ്ങൾക്ക് എന്താണ് ദേഷ്യം? ഞങ്ങളുടെ ബജറ്റ് പാസാക്കൂവെന്ന് ഡൽഹിയിലെ ജനങ്ങൾ കൂപ്പുകൈയോടെ അഭ്യർഥിക്കുന്നു -കെജ്രിവാൾ കത്തിൽ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഡൽഹി ബജറ്റ് ഇന്ന് അവതരിപ്പിക്കാനാകില്ലെന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആരോപിച്ചത്. കേന്ദ്ര സർക്കാർ ബജറ്റ് പിടിച്ചുവെച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇന്ന് മുതൽ സർക്കാർ ജീവവനക്കാർക്ക് ശമ്പളം നൽകാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

എന്നാൽ ചില നിർദേശങ്ങൾ ചൂണ്ടിക്കാട്ടി ബജറ്റ് ഡൽഹി സർക്കാറിലേക്ക് തന്നെ അയച്ചിരുന്നെന്നും കഴിഞ്ഞ നാലു ദിവസമായി അത് തിരിച്ചെത്തുന്നതും പ്രതീക്ഷിച്ചിരിക്കുകയായിരുന്നെന്നും ഗവർണറുടെ ഓഫീസ് വ്യക്തമാക്കി. കേന്ദ്രത്തിന്റെ ആശങ്കകൾ സർക്കാറിനെ കൃത്യസമയത്ത് അറിയിച്ചിരുന്നെന്നും ലഫ്. ഗവർണർ വ്യക്തമാക്കിയിരുന്നു.

എന്നാൽ കേന്ദ്രം നൽകിയ കത്ത് ചീഫ് സെക്രട്ടറി ഒളിപ്പിച്ചുവെച്ചന്നാണ് പുതിയ ധനകാര്യമന്ത്രി കൈലാഷ് ഗെഹ്ലോട്ട് ആരോപിച്ചത്.

Tags:    
News Summary - "Why Are You Angry?": Arvind Kejriwal Writes To PM Over Delhi Budget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.