കെ -ഫോണിൽ വിമർശനവുമായി കേന്ദ്രം ചൈന കേബിൾ എന്തിന് ?

ഹ​സ​നു​ൽ ബ​ന്ന

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ന്റെ കെ-​ഫോ​ൺ പ​ദ്ധ​തി​ക്ക് ആ​വ​ശ്യ​മാ​യ ഒ​പ്റ്റി​ക്ക​ൽ ഫൈ​ബ​ർ കേ​ബി​ൾ ഇ​ന്ത്യ​യി​ൽ യ​ഥേ​ഷ്ടം ല​ഭ്യ​മാ​യി​ട്ടും ചൈ​ന​യി​ൽ​നി​ന്ന് വാ​ങ്ങാ​നു​ള്ള സ​മ്മ​ർ​ദ​വും കാ​ര​ണ​വു​മെ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ ഒ​മ്പ​തു​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​തി​നോ​ട് അ​നു​ബ​ന്ധി​ച്ച് ബി.​ജെ.​പി ആ​സ്ഥാ​ന​ത്ത് കേ​ന്ദ്ര വി​വ​ര സാ​​ങ്കേ​തി​ക സ​ഹ​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ് കെ-​ഫോ​ൺ പ​ദ്ധ​തി​ക്ക് കേ​ര​ളം ചൈ​ന​യി​ൽ​നി​ന്ന് ഒ​പ്റ്റി​ക്ക​ൽ ഫൈ​ബ​ർ കേ​ബി​ൾ ഇ​റ​ക്കു​മ​തി ചെ​യ്ത​തി​നെ വി​മ​ർ​ശി​ച്ച​ത്. ഇ​ന്ത്യ​യി​ൽ നി​ര​വ​ധി ക​മ്പ​നി​ക​ൾ ഉ​ല്പാ​ദി​പ്പി​ക്കു​ന്ന ഒ​പ്റ്റി​ക്ക​ൽ ഫൈ​ബ​ർ കേ​ബി​ൾ ഉ​ണ്ടാ​യി​രി​ക്കേ​യാ​ണ് ചൈ​നീ​സ് കേ​ബി​ൾ വാ​ങ്ങി​യ​തെ​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ കു​റ്റ​പ്പെ​ടു​ത്തി.

കെ-​ഫോ​ണി​നാ​യു​ള്ള ചൈ​നീ​സ് ക​മ്പ​നി​യു​മാ​യു​ള്ള ഇ​ട​പാ​ട് സം​ശ​യ​ക​ര​മാ​ണ്. ചൈ​നീ​സ് ക​മ്പ​നി​യെ ആ​ശ്ര​യി​ക്കേ​ണ്ട സാ​ഹ​ച​ര്യം എ​ന്താ​യി​രു​ന്നു​വെ​ന്ന് സം​സ്ഥാ​ന സ​ര്‍ക്കാ​ർ വ്യ​ക്ത​മാ​ക്ക​ണം. സു​ര​ക്ഷ പ്രാ​ധാ​ന്യ​മു​ള്ള മേ​ഖ​ല​യാ​ണ് ഇ​തെ​ന്ന് മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു. ചൈ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യേ​ക​മാ​യ ഒ​രു ന​യ​വും കേ​ന്ദ്ര സ​ർ​ക്കാ​റി​നി​ല്ല എ​ന്ന് മ​ന്ത്രി തു​ട​ർ​ന്നു. കേ​ന്ദ്ര ന​യം ഏ​തെ​ങ്കി​ലും ഒ​രു രാ​ജ്യ​ത്തി​നെ​തി​രു​മ​ല്ല. എ​ന്നാ​ൽ, വി​വ​ര​സാ​​ങ്കേ​തി​ക വ​കു​പ്പി​ൽ​നി​ന്ന് ത​നി​ക്ക് ല​ഭി​ച്ച വി​വ​രം അ​നു​സ​രി​ച്ച് കേ​ര​ള​ത്തി​ലെ കെ-​ഫോ​ണി​ന് ചൈ​ന​യി​ൽ​നി​ന്ന് കേ​ബി​ൾ ഇ​റ​ക്കു​മ​തി ചെ​യ്യേ​ണ്ട ഒ​രു കാ​ര്യ​വു​മി​ല്ലാ​യി​രു​ന്നു. ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ യ​ഥേ​ഷ്ടം ല​ഭ്യ​മാ​യ ഉ​ൽ​പ​ന്ന​മാ​ണ് ഒ​പ്റ്റി​ക്ക​ൽ ഫൈ​ബ​ർ കേ​ബി​ൾ. രാ​ജ്യ​ത്ത് നി​ര​വ​ധി പ്ലാ​ന്റു​ക​ളി​ൽ ഈ ​കേ​ബി​ളു​ണ്ടാ​ക്കു​ന്നു​ണ്ട്. അ​തി​നാ​ൽ ചൈ​ന​യി​ൽ നി​ന്ന് ഇ​വ വാ​ങ്ങാ​നു​ള്ള സ​മ്മ​ർ​ദ​വും കാ​ര​ണ​വു​മെ​ന്താ​ണെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ​ത​ന്നെ പ​റ​യ​ണം. ഇ​ക്കാ​ര്യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം ന​ട​ത്തു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് ഇ​തു​വ​രെ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​യൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Why is the China Cable? Centeral criticizing K-Phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.