മാതാപിതാക്കളുടെ ചിത്രങ്ങളിൽ നാണക്കേട്​ എന്തിന്​? തേജസ്വി യാദവിനോട്​ രവിശങ്കർ പ്രസാദ്​

പുർനിയ: 'പുതിയ ബിഹാർ' സൃഷ്​ടിക്കുമെന്ന വാഗ്​ദാനവുമായി ആർ.ജെ.ഡി നേതാവ്​ തേജസ്വി യാദവ്​ പുറത്തിറക്കിയ പോസ്​റ്ററിൽ ലാലുപ്രസാദ്​ യാദവിൻെറയും റാബ്രി ദേവിയുടെയും ചിത്രങ്ങളിലാത്തതിനെ പരിഹസിച്ച്​ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ രവിശങ്കർ പ്രസാദ്​. ബിഹാർ മുൻ മുഖ്യമന്ത്രിമാർ കൂടിയായ പാർട്ടി നേതാക്കളുടെ ചിത്രങ്ങളിൽ എന്തിന്​ നാണക്കേട്​ വിചാരിക്കുന്നുവെന്ന്​ രവിശങ്കർ പ്രസാദ്​ ചോദിച്ചു.

പുർനിയയിൽ തെരഞ്ഞെടുപ്പ്​ റാലിയെ അഭിസംബോധന ചെയ്​ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. 15 വർഷക്കാലമാണ്​ തേജസ്വി യാദവിൻെറ രക്ഷിതാക്കൾ ബിഹാർ ഭരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

''തങ്ങൾ 'പുതിയ ബിഹാർ' നിർമിക്കുമെന്നാണ്​ ചിലർ പറയുന്നത്​. പക്ഷെ അദ്ദേഹത്തിൻെറ 'പുതിയ ബിഹാർ' പോസ്​റ്ററിൽ ഏഴര വർഷങ്ങൾ വീതം ബിഹാർ ഭരിച്ച അദ്ദേഹത്തിൻെറ മാതാപിതാക്കളുടെ ചിത്രങ്ങളില്ല. നിങ്ങളെന്തിനാണ്​ നിങ്ങളുടെ മാതാപിതാക്കളുടെ ചിത്രങ്ങളിൽ നാണക്കേട്​ വിചാരിക്കുന്നത്​? ''-അദ്ദേഹം ചോദിച്ചു.

''കാരണം അവരു​െട ചിത്രം വന്നിരുന്നെങ്കിൽ പുർനിയ ഭട്ട ബസാർ മേഖലയിലെ തട്ടിക്കൊണ്ടുപോകലിനെ കുറിച്ച്​ ജനങ്ങൾ തീർച്ചയായും ചോദിക്കുമായിരുന്നു. തങ്ങൾ ഈ സ്ഥലം വിടാൻ തുടങ്ങിയത് എങ്ങനെയെന്ന് ആളുകൾ ഓർക്കുകയും ചെയ്യുമായിരുന്നു." അദ്ദേഹം കൂട്ടിച്ചേർത്തു.

ബി.ജെ.പി പ്രസിഡൻറ്​ ജെ.പി നദ്ദയും എൻ‌.ഡി‌.എ സ്ഥാനാർഥിക്ക് വേണ്ടി പ്രചാരണം നടത്താനായി മണ്ഡലത്തിലെത്തിയിരുന്നു.

നവംബർ ഏഴിനാണ്​ ബിഹാറിൽ അവസാന ഘട്ട വോ​ട്ടെടുപ്പ്​. 2000 മുതൽ പുർനിയ സീറ്റിൽ ബി.​െജ.പിയാണ്​ വിജയിക്കുന്നത്​.

Tags:    
News Summary - Why So Ashamed Of Your Parents' Photo, Law Minister Asks Tejashwi Yadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.