നാഗ്പുർ: പുകയില ചവയ്ക്കുന്ന ശീലം വിവാഹമോചനം അനുവദിക്കാനുള്ള കാരണമല്ലെന്ന് ബോംബെ ഹൈകോടതി. നാഗ്പുർ ബെഞ്ചിേന്റതാണ് വിധി. 2015 ജനുവരി 21ലെ നാഗ്പുർ കുടുംബ കോടതിയുടെ വിധി ഹൈകോടതി ബെഞ്ച് ശരിവെക്കുകയായിരുന്നു.
ഭാര്യക്ക് പുകയില ചവയ്ക്കുന്ന ശീലമുള്ളതിനാൽ വിവാഹമോചനം വേണമെന്നായിരുന്നു മഹാരാഷ്ട്ര സ്വദേശിയുടെ ആവശ്യം. പുകയില ശീലമുള്ളതിനാൽ ചികിത്സക്കായി ധാരാളം പണം ചെലവായെന്നും ഹരജിയിൽ പറയുന്നു. എന്നാൽ ഭാര്യയുടെ ആരോഗ്യ വിവരങ്ങൾ അടങ്ങിയ രേഖകൾ ഹാജരാക്കാൻ ഭർത്താവിന് കഴിഞ്ഞില്ല. ഭർത്താവിന്‍റെ ആരോപണങ്ങൾ വിവാഹമോചനം അനുവദിക്കുന്നതിന് കാരണമായി പരിഗണിക്കാൻ കഴിയില്ലെന്നും വിവാഹമോചനം ദമ്പതികളുടെ കുട്ടികളെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.
2015 ജൂൺ 15നായിരുന്നു ഇരുവരുടെയും വിവാഹം. വർഷങ്ങൾക്ക് ശേഷം ഇരുവരും വേർപിരിഞ്ഞുകഴിയുകയായിരുന്നു. ഇതോടെ ഭർത്താവ് കുടുംബ കോടതിയിൽ വിവാഹമോചന ഹരജി സമർപ്പിച്ചു. ഭാര്യ നിരന്തരം പുകയില ചവക്കുമെന്നതായിരുന്നു കാരണമായി ഭർത്താവ് ഹരജിയിൽ ചൂണ്ടിക്കാട്ടിയത്. പുകയില ഉപയോഗം മൂലം ഭാര്യയുടെ വയറ്റിൽ മുഴയുണ്ടായെന്നും ഭർത്താവ് പറഞ്ഞു.
ഭാര്യ വീട്ടുേജാലികൾ ചെയ്യുന്നത് നിർത്തുകയും മാതാപിതാക്കളോട് വഴക്കിട്ട് തന്നോട് പറയാതെ സ്വന്തം വീട്ടിലേക്ക് പോയതായും ഭർത്താവിന്‍റെ ഹരജിയിൽ പറയുന്നു. എന്നാൽ ഭർത്താവിന്‍റെ ആരോപണങ്ങൾ കുടുംബജീവിതത്തിൽ സാധാരണയുണ്ടാകുന്ന പ്രശ്നങ്ങളാണെന്ന് വിലയിരുത്തി വിവാഹമോചനം അനുവദിക്കാൻ കോടതി വിസമ്മതിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.