കൊല്ലപ്പെട്ട നാഗരാജ്, മാധേവ് 

മസിനഗുഡിയിലും ദേവർഷോലയിലും കാട്ടാന ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു

ഗൂഡല്ലൂർ: മസിനഗുഡിയിലും ദേവർഷോലയിലുമുണ്ടായ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. മസിനഗുഡി മായാറിൽ കർഷകനും ദേവർഷോലയിൽ എസ്റ്റേറ്റ് തൊഴിലാളിയുമാണ് കൊല്ലപ്പെട്ടത്.

മസിനഗുഡി മോയാർ ഗ്രാമത്തിൽ വെള്ളിയാഴ്ച പുലർച്ചെ 4.30ഓടെയുണ്ടായ ആക്രമണത്തിൽ നാഗരാജ് (51) എന്നയാളാണ് മരിച്ചത്. കൃഷിയിടത്തിൽ കാവൽ നിൽക്കുകയായിരുന്ന നാഗരാജിനെ ഒറ്റയാൻ ആക്രമിക്കുകയായിരുന്നു. ഇയാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം ഗൂഡല്ലൂർ ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് ദേവർഷോല എസ്‌റ്റേറ്റ് ഒന്നാം ഡിവിഷനിലെ തോട്ടം തൊഴിലാളി മാധേവ് (50) ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കുടിവെള്ള വിതരണം നടത്താനായി പമ്പ് സെറ്റിനടുത്തേക്ക് പോകുമ്പോഴാണ് ആക്രമണം. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ ഗൂഡല്ലൂർ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

Tags:    
News Summary - Wild Elephant attacks in Masinagudi and Devarshola; Two people were killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.