ക്ഷണിച്ചില്ലെങ്കിലും അയോധ്യയിൽ പോകുമെന്ന് കോൺഗ്രസ് മുഖ്യമന്ത്രി

ഷിംല: ക്ഷണിച്ചില്ലെങ്കിലും അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് പോകുമെന്ന് വ്യക്തമാക്കി കോൺഗ്രസിന്‍റെ ഹി​മാ​ച​ൽ മു​ഖ്യ​മ​ന്ത്രി സു​ഖ്‍വി​ന്ദ​ർ സി​ങ് സു​ഖു. ഹൈകമാൻഡ് തീരുമാനത്തിനു മുമ്പേ തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ് സു​ഖ്‍വി​ന്ദ​ർ.

അയോധ്യയിൽ നിന്ന് ഇതുവരെ ക്ഷണമൊന്നും ലഭിച്ചിട്ടില്ല. പക്ഷേ ക്ഷണം ലഭിച്ചാലും ഇല്ലെങ്കിലും, ശ്രീരാമനാണ് നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്രം. ഞങ്ങൾ അദ്ദേഹം കാണിച്ച പാത പിന്തുടരും -സു​ഖ്‍വി​ന്ദ​ർ പറഞ്ഞു.

രാമക്ഷേത്രം പ്രതിഷ്ഠാദിനത്തിൽ പങ്കെടുക്കാൻ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി, അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭ നേതാവ് അധിർ രഞ്ജൻ ചൗധരി എന്നിവർക്ക് ക്ഷണം ലഭിച്ചിരുന്നു. പങ്കെടുക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കാത്തതിനെ തുടർന്ന് വിവാദം ഉടലെടുത്തു. കേരളത്തിലടക്കം നേതാക്കൾ അഭിപ്രായ പ്രകടനം നടത്തിയതോടെ പരസ്യപ്രതികരണം ഹൈകമാൻഡ് വിലക്കിയിരിക്കുകയാണ്.

ചടങ്ങിന് പാർട്ടി നേതാക്കൾക്ക് ക്ഷണം ലഭിച്ചതിൽ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നാണ് കോൺഗ്രസ് നിലപാട്. ഈ അവസരത്തിലാണ് ആദ്യമായി ഒരു കോൺഗ്രസ് നേതാവ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

Tags:    
News Summary - Will attend Ram Temple opening in Ayodhya says Sukhvinder Singh Sukhu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.