കൊൽക്കത്ത: കൽക്കരി കുംഭകോണ കേസിൽ അനന്തരവനായ അഭിഷേക് ബാനർജി എംപിയുടെ ഭാര്യക്കെതിരെ സിബിഐ കേസെടുത്തതിന് പിന്നാലെ ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഹൂഗ്ലിയില്‍ തൃണമൂല്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത.
നിയമസഭാ തെരഞ്ഞെടുപ്പിൽ താനായിരിക്കും ഗോൾ കീപ്പറെന്നും ബി.ജെ.പിക്ക് ബംഗാളിൽ ഒരു ഗോൾ പോലും അടിക്കാൻ കഴിയില്ലെന്നും മമതാ ബാനർജി പറഞ്ഞു. എന്നെ നിങ്ങൾക്ക് കൊല്ലുകയോ അടിക്കുകയോ ചെയ്യാം. എന്നാൽ, എെൻറ മരുമകളെ കൽക്കരി അഴിമതിക്കാരീ എന്ന് വിളിക്കാൻ പാടുണ്ടോ..? ഞങ്ങളുടെ അമ്മമാരെയും മക്കളെയും നിങ്ങൾ കൽക്കരി മോഷ്ടാക്കളെന്ന് വിളിക്കുകയാണ് ചെയ്യുന്നത്. -മമത തുറന്നടിച്ചു.
മോദിയോ ഗുജറാത്തോ ബംഗാൾ ഭരിക്കില്ല. ബാംഗാളിനെ ബാംഗാൾ മാത്രമായിരിക്കും ഭരിക്കുകയെന്നും അവർ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ കലാപകാരി മോദിയാണെന്നും അമേരിക്കയിൽ ഡോണൾഡ് ട്രംപിന് സംഭവിച്ചതിനേക്കാൾ മോശമായ വിധിയാണ് ഇന്ത്യയിൽ മോദിയെ കാത്തിരിക്കുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.
ഏപ്രിൽ-മെയ് മാസങ്ങളിലാണ് ബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. അതിന് മുന്നോടിയായാണ് മമതക്കെതിരെ ബി.ജെ.പി കൽക്കരി കുംഭകോണം എടുത്തു പ്രയോഗിച്ചത്. കഴിഞ്ഞ ദിവസം മമതയുടെ അനന്തരവൻ അഭിഷേകിെൻറ ഭാര്യ രുചിര ബാനര്‍ജിയെ സിബിഐ അവരുടെ വീട്ടില്‍ ചോദ്യം ചെയ്തിരുന്നു. കല്‍ക്കരി മാഫിയയില്‍നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.