മിസോറം തെരഞ്ഞെടുപ്പ്: ബി.ജെ.പി എക്കാലത്തെയും മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് അനിൽ ആന്‍റണി

ഐസ്വാൾ: മിസോറം തെരഞ്ഞെടുപ്പിൽ ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് അനിൽ ആന്‍റണി. പാർട്ടി 23 സീറ്റുകളിലാണ് മത്സരിക്കുന്നത്. ബി.ജെ.പി വിജയിക്കുമെന്ന് ഉറപ്പാണ്. സംസ്ഥാനത്ത് എക്കാലത്തെയും മികച്ച പ്രകടനമാകും ബി.ജെ.പിയുടേതെന്നും അനിൽ ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, മിസോറമില്‍ ഒരു പാർട്ടിക്കും ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നും തൂക്കുമന്ത്രിസഭക്കാണ് സാധ്യതയെന്നും എ.ബി.പി-സി വോട്ടര്‍ അഭിപ്രായ സര്‍വേ ഫലം വ്യക്തമാക്കുന്നത്. മിസോ നാഷണല്‍ ഫ്രണ്ടിന് (എം.എൻ.എഫ്) 13 മുതൽ 17 വരെയും കോണ്‍ഗ്രസ് 10 മുതല്‍ 14 വരെയും സോറം പീപ്പിള്‍സ് മൂവ്മെന്റ് (സെഡ്.പി.എം) 9 മുതല്‍ 13 വരെയും സീറ്റുകൾ പിടിച്ചേക്കുമെന്നാണ് അഭിപ്രായ സര്‍വേ ഫലം പറയുന്നുത്.

മറ്റു പാർട്ടികൾക്ക് ഒന്ന് മുതല്‍ മൂന്ന് വരെ സീറ്റുകള്‍ ലഭിക്കാമെന്നാണ് അഭിപ്രായ സര്‍വേ ഫലം പറയുന്നത്. മിസോ നാഷണല്‍ ഫ്രണ്ട് (എം.എൻ.എഫ്) ആണ് സംസ്ഥാനത്ത് നിലവിൽ ഭരണത്തിലുള്ളത്.

40 അംഗ മിസോറം നിയമസഭയിലേക്ക് നവംബർ ഏഴിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 174 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ. 2018ലെ തെരഞ്ഞെടുപ്പിൽ മിസോ നാഷണൽ ഫ്രണ്ട് 26 സീറ്റും കോൺഗ്രസ് അഞ്ച് സീറ്റും ബി.ജെ.പി ഒരു സീറ്റും നേടി. 

Tags:    
News Summary - will be our best ever performance in the state of Mizoram -Anil Antony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.