ഭോപാൽ: സംസ്ഥാനത്ത് നിയമവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് മുന്നറിയിപ്പുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. നിയമവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെടുന്നവരും മാഫിയ സംഘങ്ങളും സംസ്ഥാനം വിട്ടില്ലെങ്കിൽ അവരെ പത്തടി താഴ്ചയിൽ കുഴിച്ചു മൂടുമെന്ന് ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജൻമവാർഷികത്തോടനുബന്ധിച്ചുള്ള സദ്ഭരണ ദിനാചരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ഞാൻ ഇപ്പോൾ അപകടകരമായ മാനസികാവസ്ഥയിലാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ ഞാൻ വെറുതെ വിടില്ല. മധ്യപ്രദേശിൽ നിന്ന് പോകൂ, അല്ലെങ്കിൽ ഞാൻ നിങ്ങളെ പത്തടി താഴ്ചയിലേക്ക് കുഴിച്ചു മൂടും, പിന്നെ നിങ്ങളെക്കുറിച്ച് ഒരാളും അറിയില്ല.'' -അദ്ദേഹം പറഞ്ഞു.
സദ്ഭരണം, അതായത് ആളുകൾക്ക് ഒരു കുഴപ്പവും നേരിടാത്ത ഒരു ഭരണകൂടം ഇപ്പോൾ മധ്യപ്രദേശിലുണ്ടെന്നും ചൗഹാൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.