പൗരത്വനിയമത്തിനെതിരെ കോടതിയിൽ പോകും, ​അസമിൽ കോൺഗ്രസി​‍െൻറ മഹാസഖ്യം വിജയിക്കും -ഗൗരവ്​ ഗൊഗോയ്​

ഗുവാഹതി: അസമിൽ അധികാരം ലഭിച്ചാൽ പൗരത്വനിയമ ഭേദഗതി നിയമം നടപ്പാക്കുന്നത്​ ചെറുക്കുമെന്നും വിവാദ നിയമത്തിനെതിരായ സുപ്രീംകോടതി കേസിൽ സംസ്​ഥാന സർക്കാർ കക്ഷിചേരുമെന്നും കോൺഗ്രസ്​ നേതാവ്​ ഗൗരവ്​ ഗൊഗോയ്​. അസമി​‍െൻറ വികസനവും ജനങ്ങളുടെ പൗരത്വവിഷയവും തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും മഹാസഖ്യം മികച്ച വിജയ പ്രതീക്ഷയിലാണെന്നും മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ മകൻകൂടിയായ ഗൗരവ്​ പറഞ്ഞു.

വോട്ടിനുവേണ്ടി സമൂഹങ്ങളെ ഭിന്നിപ്പിക്കാൻ ബി.ജെ.പി ആവിഷ്​കരിച്ച രാഷ്​ട്രീയ ആയുധം മാത്രമാണ്​ സി.എ.എ. രാജ്യത്തി​‍െൻറ യഥാർഥ പ്രശ്​നങ്ങൾക്ക്​ പരിഹാരമുണ്ടാക്കാൻ ഈ നിയമം കൊണ്ടാവില്ല. പൗരത്വവിഷയത്തിൽ​ അസം ധാരണയെ അടിസ്​ഥാനപ്പെടുത്തി ഭരണഘടനപരമായ പോംവഴിയാണ്​ കോൺഗ്രസ്​ ആഗ്രഹിക്കുന്നത്​. 1971നു​ശേഷം രാജ്യത്തെത്തി അസമിൽ തങ്ങുന്ന വിദേശികളെ മതമേതെന്ന്​ നോക്കാതെ കണ്ടെത്തി നാടുകടത്തണമെന്നാണ്​ അസം ധാരണയിലുള്ളത്​.

മതത്തി​‍െൻറ പേരിലല്ല, സി.എ.എയെ എതിർക്കുന്ന പാർട്ടിയെന്ന നിലയിലാണ്​ ഓൾ ഇന്ത്യ യുനൈറ്റഡ്​ ഡമോക്രാറ്റിക്​ ഫ്രണ്ടുമായി​ സഖ്യമുണ്ടാക്കിയത്​. ബോഡോലാൻഡ്​​ പീപ്പിൾസ്​ ​ഫ്രണ്ട്​ (ബി.പി.എഫ്​),സി.പി.എം, സി.പി.​െഎ, സി.പി.ഐ (എം.എൽ), ആഞ്ചലിക്​ ഗണമോർച്ച എന്നിവരാണ്​ മറ്റു​ സഖ്യകക്ഷികൾ. മഹാസഖ്യം എന്നത്​ പുതിയ ആശയമല്ല, അന്തരിച്ച ത​‍െൻറ പിതാവാണ്​ എ.യു.ഡി.എഫ്​ ഉൾപ്പെടെയുള്ള സമാനചിന്താഗതിക്കാരുമായി സഖ്യം വേണമെന്ന്​ ആദ്യമായി നിർദേശിച്ചത്​. തരുൺ ഗൊഗോയിയുടെ അഭാവം നികത്താനാവാത്തതാണ്​.

തൊഴിലില്ലായ്​മയാണ്​ സംസ്​ഥാനത്തെ നീറുന്ന പ്രശ്​നം. സി.എ.എ റദ്ദാക്കൽ, അഞ്ചു ലക്ഷം സർക്കാർ ജോലി, തേയില തൊഴിലാളികൾക്ക്​ 365 ​രൂപ ദിവസവേതനം, 200 യൂനിറ്റ്​ സൗജന്യ വൈദ്യുതിയും 2000 രൂപയുടെ പ്രതിമാസ പിന്തുണയും എന്നിങ്ങനെയുള്ള കോൺഗ്രസി​‍െൻറ അഞ്ചിന വാഗ്​ദാനങ്ങൾ ജനങ്ങൾ സ്വീകരിക്കും.

താൻ ഏതെങ്കിലും സ്​ഥാനത്തിനുവേണ്ടി ആഗ്രഹിക്കുന്നില്ലെന്നും പാർട്ടിക്ക്​ ഉചിതമെന്ന്​ കരുതുന്ന ഏത്​ ഉത്തരവാദിത്തവും ഏറ്റെടുക്കുമെന്നും ഗൗരവ്​ പറഞ്ഞു. മാർച്ച്​ 27, ഏപ്രിൽ ഒന്ന്​, ആറ്​ തീയതികളിൽ മൂന്ന്​ ഘട്ടങ്ങളിലായാണ്​ 126 അംഗ അസം നിയമസഭയിലേക്ക്​ വോ​ട്ടെടുപ്പ്​ നടക്കുക. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.