ന്യൂഡൽഹി: കോവിഡിൽ വലയുന്ന ഇന്ത്യക്ക് വെല്ലുവിളിയായി ചുഴലിക്കാറ്റും എത്തുമോയെന്ന് ചോദ്യത്തിന് ഉത്തരവുമായി സ്വകാര്യ കാലാവസ്ഥ ഏജൻസിയായ സ്കൈമെറ്റ്. ഏപ്രിൽ മാസത്തിൽ ഇന്ത്യയിൽ ചുഴലിക്കാറ്റുണ്ടാവില്ലെന്ന പ്രവചനം സ്കൈമെറ്റ് നേരത്തെ നടത്തി കഴിഞ്ഞു. അതേസമയം, സാധാരണയായി മാർച്ച് മുതൽ മേയ് വരെയുള്ള കാലയളവിൽ രാജ്യത്ത് മൺസൂണിന് മുമ്പ് ചുഴലിക്കാറ്റുണ്ടാവാറുണ്ടെന്ന് ഏജൻസി പ്രവചിക്കുന്നു. 2019ലും 2020ലും ഇത്തരത്തിലുണ്ടായ ചുഴലിക്കാറ്റുകളുണ്ടായിരുന്നു. ഇതുപോലെ 2021 മേയ് മാസത്തിൽ കാറ്റുണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഏജൻസി പറയുന്നത്.
2020ൽ മൺസൂണിന് മുന്നോടിയായി അംപൻ, നിസർഗ തുടങ്ങിയ ശക്തിയേറിയ ചുഴലിക്കാറ്റാണുണ്ടായത്. ഇതിൽ അംപൻ ചുഴലിക്കാറ്റ് ശക്തമായ മണ്ണിടിച്ചിലിന് കാരണമായിരുന്നു. നിലവിലെ പ്രചവനമനുസരിച്ച് ചുഴലിക്കാറ്റിന് കാരണമായേക്കാവുന്ന കാലാവസ്ഥ മാറ്റം കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഉണ്ടാവുന്നുണ്ട്. ഇതിന് പാരിസ്ഥിതകമായ പിന്തുണ ലഭിച്ചില്ലെങ്കിൽ ചുഴലിക്കാറ്റ് പ്രശ്നമുണ്ടാക്കാനിടയില്ല. പക്ഷേ, അനുകൂലമായ സാഹചര്യമൊരുങ്ങിയാൽ ചുഴലിക്കാറ്റ് സാധ്യത തള്ളികളയാനാവില്ല.
ഇതിന് മുമ്പ് 2005, 2011, 2012 വർഷങ്ങളാണ് ചുഴലിക്കാറ്റില്ലാതെ കടന്ന് പോയത്. അതുപോലെ ഈ വർഷവും കടന്നുപോകുമോ എന്നാണ് കാലാവസ്ഥ വിദഗ്ധർ ഉറ്റുനോക്കുന്നത്. വരുന്ന ആഴ്ചകളിൽ സമുദ്രോപരിതലത്തിലുണ്ടാവുന്ന താപനില വ്യതിയാനങ്ങളും ചുഴലിക്കാറ്റിനെ സ്വാധീനിച്ചേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.