ന്യൂഡല്‍ഹി: ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടന്നെന്ന് ആരോപണമുന്നയിച്ചതിന് പിന്നാലെ ബി.എസ്.പി കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ബി.എസ്.പി അധ്യക്ഷ മായാവതിയാണ് ഇക്കാര്യം അറിയിച്ചത്.
രണ്ടോ മൂന്നോ ദിവസത്തിനകം തങ്ങൾ ഇൗ വിഷയത്തിൽ കോടതിയെ സമീപിക്കും. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടത്തിയാണ് ബി.ജെ.പി ജയിച്ചത്. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
മായാവതിയുടെ ആരോപണം നേരത്തെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയിരുന്നു. യു.പി തെരഞ്ഞെടുപ്പില്‍ ആകെയുള്ള 403 സീറ്റിൽ ബി.ജെ.പി 312 സീറ്റ് നേടിയപ്പോൾ ബി.എസ്.പി 19 സീറ്റിലും എസ്.പി 47 സീറ്റിലും സഖ്യപാർട്ടിയായി മത്സരിച്ച കോൺഗ്രസ് ഏഴ് സീറ്റിലുമാണ് ജയിച്ചത്.
എസ്.പിയും കോണ്‍ഗ്രസും മായാവതിയുടെ ആരോപണത്തെ പിന്തുണച്ചതിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും സമാന ആരോപണം ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.