ലഖ്നോ: തനിക്കെതിര 48 മണിക്കൂർ പ്രചരണ വിലക്ക് ഏർപ്പെടുത്തിയ തെരഞ്ഞെടുപ്പ് കമീഷനെതിരെ ആഞ്ഞടിച്ച് ബി.എസ്.പ ി അധ്യക്ഷ മായാവതി. വിലക്കേർപ്പെടുത്തിയ കമീഷൻെറ ഉത്തരവ് ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് മായ ാവതി പറഞ്ഞു. ലഖ്നോവിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ഉത്തരവിന് പിന്നിലെ രഹസ്യ അജണ്ട ജനം മനസിലാക്കുമെന്ന് ഉറപ്പാണ്. തൻെറ ശബ്ദമാവാനും പാർട്ടിയെ വൻഭൂരിപക്ഷത്തിലേക്ക് എത്തിക്കാനും ജനങ്ങളോട് അഭ്യർഥിക്കുകയാണ്. കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാൻ അവസരം ലഭിച്ചാൽ ഇതിന് പലിശ സഹിതം തിരിച്ചുകൊടുക്കുമെന്നും മായാവതി പറഞ്ഞു.
തനിക്ക് വിലക്കേർപ്പെടുത്തിയ ദിവസം കരിദിനമായി ഓർക്കും. രക്തസാക്ഷികളുടെ പേരിൽ വോട്ട് ചോദിച്ച് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടപടിയെടുക്കാൻ തെരെഞ്ഞടുപ്പ് കമീഷന് ധൈര്യമില്ലെന്നും മായാവതി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.