മുംബൈ: മഹാരാഷ്ട്ര വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് ബി.ജെ.പി. ജനറല്‍ സെക്രട്ടറി രാം മാധവ്. ത ്രി കക്ഷി സഖ്യം ഭൂരിപക്ഷം തെളിയിക്കേണ്ടത് ഹോട്ടലിലല്ല, നിയമസഭയിലാണെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസ വോട്ടെടുപ്പില്‍ ഫഡ്‌നാവിസ് സര്‍ക്കാർ വിജയിക്കുകയും അടുത്ത അഞ്ചു വർഷത്തേക്ക് സംസ്ഥാനത്തെ നയിക്കുകയും ചെയ്യും. 162 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് പറയുന്ന ത്രികക്ഷി സഖ്യം ഭൂരിപക്ഷം തെളിയിക്കേണ്ടത് ഹോട്ടലില്‍ അല്ലെന്നും സഭയിലാണെന്നുമായിരുന്നു രാം മാധവ് പ്രതികരിച്ചു.
ബുധനാഴ്ച വൈകീട്ട് അഞ്ചുമണിക്ക് മുമ്പ് മഹാരാഷ്ട്രയിലെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് സുപ്രീംകോടതി ഇന്ന് ഉത്തരവിട്ടത്. രഹസ്യ ബാലറ്റ് ഉപയോഗിക്കരുതെന്നും വോട്ടെടുപ്പ് തത്സമയം സംപ്രേക്ഷണം ചെയ്യണമെന്നും സുപ്രീംകോടതി ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.