ലത മങ്കേഷ്കറിന് ആദരസൂചകമായി തപാൽ സ്റ്റാംപ് പുറത്തിറക്കും

ന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കറിന് ആദരസൂചകമായി തപാൽ സ്റ്റാംപ് പുറത്തിറക്കുമെന്ന് കേന്ദ്ര സർക്കാർ. രാജ്യത്തിന്‍റെ ഗാനേതിഹാസത്തിന് ഉചിതമായ ബഹുമതിയാകും ഇതെന്ന് റെയിൽവേ, കമ്മ്യൂണിക്കേഷൻസ്, ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ലതാ മങ്കേഷ്കറിന് സ്മരണാർഥമാകും സ്റ്റാമ്പ് പുറത്തിറക്കുക.

സുപ്രധാന സംഭവങ്ങൾ, വിവിധ മേഖലകളിലെ പ്രമുഖർ, പ്രകൃതി, മനോഹരമോ അപൂർവമോ ആയ സസ്യ-ജന്തുജാലങ്ങൾ, പരിസ്ഥിതി പ്രശ്നങ്ങൾ, കാർഷിക പ്രവർത്തനങ്ങൾ, ദേശീയ/അന്താരാഷ്ട്ര വിഷയങ്ങൾ, ഗെയിമുകൾ തുടങ്ങിയവയെ അനുസ്മരിച്ചുകൊണ്ടാണ് ഇതിതരം സ്റ്റാമ്പുകൾ പുറത്തിറക്കുകയെന്ന് തപാൽ വകുപ്പ് പറഞ്ഞു. പരിമിതമായ അളവിലായിരിക്കും അച്ചടിക്കുക.

തപാൽ വകുപ്പിന്‍റെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം വ്യക്തികൾക്ക് ആദരസൂചകമായി അച്ചടിക്കുന്ന സ്റ്റാമ്പുകൾ വാർഷിക ഇഷ്യു പ്രോഗ്രാമിന്‍റെ 10 ശതമാനം കവിയരുതെന്ന നിയമമുണ്ട്. 

Tags:    
News Summary - Will release postage stamp on Lata Mangeshkar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.