ന്യൂഡല്‍ഹി: ബഹളത്തത്തെുടര്‍ന്ന് പാര്‍ലമെന്‍റ് നടക്കാത്തതിനാല്‍ സഭാ കാലയളവിലെ ശമ്പളവും അലവന്‍സുകളും തിരിച്ചുനല്‍കുമെന്ന് ബി.ജെ.ഡി എം.പി ബൈജയന്ത് പാണ്ഡ. സഭ നടക്കാത്തതിനെ തുടര്‍ന്ന് കോടിക്കണക്കിന് രൂപയാണ് നഷ്ടപ്പെട്ടത്. തന്‍െറ ശമ്പളം എവിടെയുമത്തെില്ളെന്ന് അറിയാം. മറ്റുള്ള എം.പിമാര്‍ക്കും ഇത് തോന്നിയാല്‍ പാര്‍ലമെന്‍റ് സ്തംഭനങ്ങള്‍ ഇല്ലാതാക്കാനാകുമെന്നും എം.പി പറഞ്ഞു.
ഒരുമാസം നീണ്ട ശീതകാല പാര്‍ലമെന്‍റ് സമ്മേളനം ബഹളത്തത്തെുടര്‍ന്ന് ഒലിച്ചുപോവുകയായിരുന്നു.
ഇരുസഭകളിലും കൂടി പാസാക്കാനായത് ഒരു ബില്‍ മാത്രം. തുടര്‍ച്ചയായ സ്തംഭനത്തില്‍ സഭയുടെ 97 മണിക്കൂറാണ് നഷ്ടമായത്.
ഒരുമണിക്കൂര്‍ സഭ നടത്തിപ്പിന് രണ്ടുകോടി രൂപ ചെലവെന്നാണ് കണക്ക്. സഭ നടന്നാലും ഇല്ളെങ്കിലും ഒപ്പിട്ടാല്‍ എം.പിമാര്‍ക്ക് ഈ പണം ലഭിക്കും. ഈ പശ്ചാത്തലത്തിലാണ് എം.പിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.