അവസാന ശ്വാസം വരെ കോൺഗ്രസിനൊപ്പം തുടരും, ബി.ജെ.പിയോടും ആർ.എസ്‌.എസിനോടുമുള്ള അകൽച്ച നിലനിർത്തും -ദിഗ്‌വിജയ് സിംഗ്


ന്യൂഡൽഹി: അവസാന ശ്വാസം വരെ പാർട്ടിയിൽ തുടരുമെന്നും ബി.ജെ.പി-ആർ.എസ്‌.എസിനോടുമുള്ള അകൽച്ച നിലനിർത്തുമെന്നും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും രാജ്യസഭ എം.പിയുമായ ദിഗ്‌വിജയ സിംഗ് പറഞ്ഞു.

പാർട്ടിയിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ച് അദ്ദേഹത്തിന്റെ പേരിലുള്ള വ്യാജ കത്ത് കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും താനുൾപ്പെടെയുള്ള ചില പാർട്ടി നേതാക്കളെയും ബി.ജെ.പിയും ആർ.എസ്.എസും ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അവർ വ്യാജ വീഡിയോകൾ പ്രവർത്തിപ്പിക്കുകയും വ്യാജ കത്തുകൾ എഴുതുകയും തങ്ങളുടെ പ്രസ്താവനകൾ എഡിറ്റ് ചെയ്യുകയും ചെയ്യുകയാണ്. താൻ 1971 ൽ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു, അവസാന ശ്വാസം വരെ കോൺഗ്രസിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി കള്ളം പറയുന്നതിൽ വിദഗ്ദ്ധരാണ്. താൻ കോൺഗ്രസിൽ ചേർന്നത് സ്ഥാനത്തിന് വേണ്ടിയല്ല, പ്രത്യയശാസ്ത്രത്താൽ സ്വാധീനിക്കപ്പെട്ടതുകൊണ്ടാണ്. നുണ പ്രചാരണത്തിനെതിരെ പോലീസിൽ പരാതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Will stay with Congress till last breath - Digvijay Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.