എയർ ഇന്ത്യ വിമാനത്തി​െൻറ ജനൽ അടർന്നു വീണു; മൂന്നുപേർക്ക്​ പരിക്ക്​ -വിഡിയോ

ന്യൂഡൽഹി: പഞ്ചാബിലെ അമൃതസറിൽ നിന്നും ഡൽഹിയിലേക്ക്​ തിരിച്ച എയർ ഇന്ത്യ വിമാനത്തി​​​​​െൻറ ജനൽ അടർന്നു വീണു. തുടർന്ന്​ വിമാനം കുലുങ്ങുകയും മൂന്ന്​ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. ജനൽ പെട്ടന്ന്​ അടക്കാൻ കഴിഞ്ഞതു​മൂലം വൻ അപകടമാണ്​ ഒഴിവായത്​. 

ഏപ്രിൽ 19 ന്​ അമൃതസറിൽ നിന്നും ഡൽഹിയിലേക്ക്​ 240 യാത്രക്കാരുമായി തിരിച്ച വിമാനത്തിലാണ്​ ജനൽ ഇളകിവീണത്​. അമൃസറിൽ നിന്നും പറന്നുയർന്ന്​ 35 മിനിറ്റ്​ കഴിഞ്ഞ ശേഷമാണ്​ അപകടമുണ്ടായത്​. 15,000 അടി ഉയരത്തിൽ പറന്നുയർന്നുകൊണ്ടിരിക്കയാണ്​ സംഭവം​. 

ഡൽഹി വിമാനത്താവളത്തിലെത്തിയ ഉടൻ പരിക്കേറ്റവർക്ക്​ പ്രാഥമിക ചികിത്സ നൽകി. 10-20 മിനിറ്റ്​ നേരത്തോളം വിമാനം ഇളകിയതായും യാത്രക്കാർ പറഞ്ഞു. സംഭവത്തിൽ ഡയറക്​ടറേറ്റ്​ ജനറൽ ഒാഫ്​ സിവിൽ ഏവിയേഷനും എയർക്രാഫ്​റ്റ്​ ആക്​സിഡൻറ്​ ഇൻവെസ്​റ്റിഗേഷൻ ബോർഡും അന്വേഷണത്തിന്​ ഉത്തരവിട്ടു. 

Tags:    
News Summary - Window Panel Comes Off as Delhi-bound Air India Flight Hits Turbulence- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.